Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പുതുവത്സരത്തിനു സ്വാഗതമോതാം

അനന്തമായ ശക്തിയും സ്‌നേഹവും നമ്മുടെ ഉള്ളിലുണ്ട്. എന്നാല്‍ അതു പാഴായിപ്പോകാതിരിക്കണമെങ്കില്‍ നല്ല കര്‍മ്മങ്ങളിലൂടെ അതു ലോകത്തിനു നല്‍കണം. ഒരു ഭാഷ നമുക്കു എത്ര നന്നായി അറിയാമെങ്കിലും കുറെക്കാലം ഉപയോഗിക്കാതിരുന്നാല്‍ നമ്മളതു മറന്നുപോകും. അതുപോലെയാണ് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കാര്യവും. കരുണാര്‍ദ്രമായ ഹൃദയമുള്ളവര്‍ മറ്റുള്ളവര്‍ക്കു സുഖവും സന്തോഷവും പകരുന്നു. അവര്‍ മറ്റുള്ളവര്‍ക്കു പ്രചോദനമായിത്തീരുന്നു. ഒപ്പം സ്വയം സന്തോഷം അനുഭവിക്കുകയും ചെയ്യുന്നു.

മാതാ അമൃതാനന്ദമയിbyമാതാ അമൃതാനന്ദമയി
Dec 27, 2020, 03:00 am IST
inSamskriti

മക്കളേ,  

പുത്തന്‍ പ്രതീക്ഷകളുടെ മൊട്ടുകള്‍ വിരിയിച്ച്  പുതുവര്‍ഷം വന്നണയുകയാണ്.  കഠിനമായ പരീക്ഷണങ്ങളിലൂടെയാണ് കഴിഞ്ഞ ഒരു വര്‍ഷം ലോകം പിന്നിട്ടത്. പോയവര്‍ഷം നമുക്കു നല്കിയ അനുഭവങ്ങളില്‍നിന്നും, പാഠങ്ങളില്‍നിന്നും കൂടുതല്‍ കരുത്താര്‍ജ്ജിച്ച് നമുക്കു പുതുവര്‍ഷത്തിലേയ്‌ക്കു പ്രവേശിക്കാം. ജീവിതമാകുന്ന പുസ്തകത്തിലെ പുതിയൊരു താളുപോലെയാണു പുതുവര്‍ഷം. വേണമെങ്കില്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ശാന്തിയുടെയും വിജ്ഞാനത്തിന്റെയും കുറിപ്പുകള്‍ അതില്‍ നമുക്ക് എഴുതിച്ചേര്‍ക്കാം. അല്ലെങ്കില്‍ വിദ്വേഷത്തിന്റെയും ക്രോധത്തിന്റെയും അലസതയുടെയും കുറിപ്പുകള്‍കൊണ്ടതു നിറയ്‌ക്കാം. അതില്‍ എന്തെഴുതണമെന്നതു നമ്മുടെ കൈയ്യിലാണ് ഇരിക്കുന്നത്. വിവേകമാകുന്ന പേനയില്‍ പ്രയത്‌നമാകുന്ന മഷി നിറച്ചാവട്ടെ നമ്മള്‍ ആ താളില്‍ എഴുതുന്നത്.

അനന്തമായ ശക്തിയും സ്‌നേഹവും നമ്മുടെ ഉള്ളിലുണ്ട്. എന്നാല്‍ അതു പാഴായിപ്പോകാതിരിക്കണമെങ്കില്‍ നല്ല കര്‍മ്മങ്ങളിലൂടെ അതു ലോകത്തിനു നല്‍കണം. ഒരു ഭാഷ നമുക്കു എത്ര നന്നായി അറിയാമെങ്കിലും കുറെക്കാലം ഉപയോഗിക്കാതിരുന്നാല്‍  നമ്മളതു മറന്നുപോകും. അതുപോലെയാണ് സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കാര്യവും. കരുണാര്‍ദ്രമായ ഹൃദയമുള്ളവര്‍ മറ്റുള്ളവര്‍ക്കു സുഖവും സന്തോഷവും പകരുന്നു. അവര്‍ മറ്റുള്ളവര്‍ക്കു പ്രചോദനമായിത്തീരുന്നു.  ഒപ്പം സ്വയം സന്തോഷം അനുഭവിക്കുകയും ചെയ്യുന്നു.  

ഒരു ടി.വി. മത്സരപരിപാടിയില്‍ ഒരു പെണ്‍കുട്ടി വിജയിച്ചു. ഒന്നാം സമ്മാനമായി സംഘാടകര്‍ നിശ്ചയിച്ചിരുന്നത് അമേരിക്കയിലേയ്‌ക്കു പോകാനും അവിടെ ഒരാഴ്ച കാഴ്ചകള്‍ കണ്ട് മടങ്ങി വരാനുമുള്ള രണ്ടു ടിക്കറ്റുകളായിരുന്നു. സമ്മാനദാനച്ചടങ്ങില്‍ അവതാരിക ഈ പെണ്‍കുട്ടിയോടു  ചോദിച്ചു, ‘ഒന്നാം സമ്മാനം കിട്ടിയതില്‍ ആഹ്ലാദവതിയാണല്ലോ, അല്ലേ?’ ‘അതെ’, പെണ്‍കുട്ടി പറഞ്ഞു. അവതാരിക പിന്നെയും ചോദിച്ചു, ‘ആകട്ടെ, രണ്ട് ടിക്കറ്റുകളാണല്ലോ നിങ്ങള്‍ക്കു ലഭിക്കാന്‍ പോകുന്നത്. മറ്റേ ടിക്കറ്റില്‍ ആരെയാണ് കൂടെ കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നത്? അമ്മയെയോ അച്ഛനെയോ അതോ സഹോദരിയെയോ?’ പെണ്‍കുട്ടി കൈകൂപ്പിക്കൊണ്ടു പറഞ്ഞു, ‘ക്ഷമിക്കണം. ടിക്കറ്റുകള്‍ക്കു പകരം അതിനു തുല്യമായ തുക പണമായി നല്‍കുമെങ്കില്‍ അതെനിയ്‌ക്കു കൂടുതല്‍ സന്തോഷമാകും.’ ‘ആകട്ടെ, എന്തുകൊണ്ടാണ് നിങ്ങള്‍ സമ്മാനമായി പണം ആവശ്യപ്പെടുന്നത്? അമേരിക്ക സന്ദര്‍ശിക്കാന്‍ ഇഷ്ടമില്ലെന്നുണ്ടോ?’ കുട്ടി പറഞ്ഞു,  ‘അതല്ല, എന്റെ അമ്മ ഒരു നഴ്‌സ് ആണ്. കഴിഞ്ഞ ആഴ്ച എന്റെ അമ്മയോടൊപ്പം ഞാനും ആശുപത്രിയില്‍ പോയിരുന്നു. അവിടെ വച്ച് എന്റെ പ്രായത്തിലുള്ള ഒരു കുട്ടിയെ കാണാനിടയായി. കുറച്ചു നേരം സംസാരിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ അടുത്ത ചങ്ങാതിമാരായി. ആ കുട്ടി അവളുടെ ഭാവിസ്വപ്‌നങ്ങളെപ്പറ്റി എന്നോടു വിവരിച്ചു. അക്കാര്യം എന്റെ അമ്മയോടു പറഞ്ഞപ്പോള്‍ അമ്മ വിഷമത്തോടെ പറഞ്ഞു, ‘ആ കുട്ടിയ്‌ക്കു മാരകമായ ക്യാന്‍സര്‍ ആണ്. അതിനു ശരിയായ ചികിത്സ നല്‍കാന്‍ അച്ഛനുമമ്മയ്‌ക്കും കഴിവില്ല. ഏതെങ്കിലും വലിയ ആശുപത്രിയില്‍ കൊണ്ടുപോയി വിദഗ്‌ദ്ധചികിത്സ നല്‍കിയില്ലെങ്കില്‍ ആ കുട്ടി അധികകാലം ജീവിച്ചിരിക്കില്ല.’ ആ കുട്ടിയുടെ നിഷ്‌കളങ്കമായ മുഖം, ഭാവിയെക്കുറിച്ചുള്ള അവളുടെ കൊച്ചുകൊച്ചു പ്രതീക്ഷകള്‍, തന്റെ രോഗം അധികംതാമസിയാതെ മാറുമെന്ന വിശ്വാസം, ഇവയൊന്നുംതന്നെ എനിക്കു മറക്കാന്‍ കഴിയുന്നില്ല. ഈശ്വരാനുഗ്രഹമുണ്ടെങ്കില്‍ ഭാവിയില്‍ എന്നെങ്കിലും അമേരിക്കയില്‍ പോകാന്‍ എനിക്കു കഴിഞ്ഞേക്കും. എന്നാല്‍ ഇപ്പോള്‍ ഇതിന്റെ സംഘാടകര്‍ കനിയുകയാണെങ്കില്‍ ഈ സമ്മാനത്തുകകൊണ്ട് ആ കുട്ടിക്കു മികച്ച ചികിത്സ നല്‍കാന്‍ കഴിയും. മരണത്തില്‍നിന്ന് ആ കുട്ടിയെ വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും എന്റെ യഥാര്‍ത്ഥ വിജയം. അതായിരിക്കും എനിയ്‌ക്ക് ഏറ്റവും ആഹ്ലാദം  നല്‍കുന്ന മുഹൂര്‍ത്തം’.

ഇതുകേട്ട മത്സരത്തിന്റെ സംഘാടകര്‍ അപ്പോള്‍ തന്നെ തങ്ങള്‍ സമ്മാനത്തിന്റെ തുക കൈമാറാന്‍ തയ്യാറാണെന്ന് അറിയിച്ചു. മാത്രമല്ല ആ അഭിമുഖം കണ്ടുകൊണ്ടിരുന്ന ആയിരക്കണക്കിന് അളുകള്‍ ആ കുട്ടിയ്‌ക്കു സംഭാവനകള്‍ അയയ്‌ക്കാന്‍ തുടങ്ങി. അങ്ങനെ ഒരു വലിയതുക കിട്ടി. ആ തുകകൊണ്ട് താന്‍ പരിചയപ്പെട്ട കുട്ടിയ്‌ക്കു ചികിത്സ നല്‍കുക മാത്രമല്ല, മറ്റു പാവപ്പെട്ട കുട്ടികളുടെ ചികിത്സാചെലവുകള്‍ വഹിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു ഫണ്ട് രൂപീകരിക്കുവാനും ആ പെണ്‍കുട്ടിക്കു കഴിഞ്ഞു.  

പുതിയ വര്‍ഷത്തില്‍ നമുക്കൊരു പ്രതിജ്ഞയെടുക്കാം. ഒരു ദിവസം മറ്റുള്ളവര്‍ക്കു സന്തോഷം നല്‍കുന്നതോ ആശ്വാസം നല്‍കുന്നതോ ആയ ഒരു പ്രവൃത്തിയെങ്കിലും ചെയ്യാതെ ഉറങ്ങാന്‍ പോവില്ല എന്ന്. വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സാരമില്ല. കാരുണ്യത്തോടെയുള്ള ഒരു വാക്ക്, സ്‌നേഹത്തോടെയുള്ള ഒരു പുഞ്ചിരി, മറ്റുള്ളവരുടെ ദുഃഖം ക്ഷമയോടെ കേള്‍ക്കാനുള്ള ഒരു മനസ്സ് അത്രയെങ്കിലും ഉണ്ടെങ്കില്‍ അതുതന്നെ ധാരാളം.  

പുതുവര്‍ഷത്തില്‍ എല്ലാവരുടെയും മുഖങ്ങളില്‍ സ്‌നേഹത്തിന്റെ പുഞ്ചിരി വിരിയട്ടെ. നമ്മുടെ മനസ്സ് ഭയവും ആധിയും ഒഴിഞ്ഞ് പ്രശാന്തമാവട്ടെ.  ഹൃദയങ്ങളില്‍ കാരുണ്യം നിറയട്ടെ. ബുദ്ധിയില്‍ വിവേകത്തിന്റെ സൂര്യന്‍ ഉദിക്കട്ടെ. രോഗഭീഷണി ഒഴിഞ്ഞ, ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ലോകമാകട്ടെ പുതുവത്സരത്തില്‍ നമ്മെ കാത്തിരിക്കുന്നത്.

Tags: അമൃതാനന്ദമയി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗ്ലോബൽ സീഡ്‌ബോൾ കാമ്പയിനിന്റെ ഭാഗമായി തയ്യാറാക്കിയ സീഡ് ബോളുകൾ പ്രകൃതിയിൽ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം രാഷ്ട്രപതി ദ്രൗപതി മുർമു പുതുച്ചേരി തിരുകാഞ്ചി ക്ഷേത്രപരിസരത്ത് നിർവഹിക്കുന്നു. പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ, പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി എന്നിവർ സമീപം
India

ഗ്ലോബൽ സീഡ്ബോൾ കാമ്പയിൻ; 5 ലക്ഷത്തോളം വൃക്ഷങ്ങൾ പ്രകൃതിയിലേക്കെത്തിക്കാനുള്ള പദ്ധതിക്ക് പുതുച്ചേരിയിൽ രാഷ്‌ട്രപതി തുടക്കം കുറിച്ചു

Kerala

പര്‍ഷോത്തം രൂപാല മാതാ അമൃതാനന്ദമയീ ദേവിയെ സന്ദര്‍ശിച്ചു

Kerala

ഭിന്നശേഷിക്കാരുടെയും ഗര്‍ഭിണികളുടെയും ക്ഷേമത്തിനായി ഈ വര്‍ഷം 50 കോടിയുടെ പദ്ധതിയുമായി മാതാ അമൃതാനന്ദമയി മഠം

Parivar

അമ്മയില്‍ നിന്ന് വളരെ നല്ല ഉപദേശം ലഭിക്കുന്നു; മാതാ അമൃതാനന്ദമയി എന്നും പ്രചോദനം; അമൃതപുരിയിലെത്തി സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഫരീദാബാദില്‍ അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു; 130ഏക്കറില്‍ ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.