അഡ്വ. ലിഷ ജയനാരായണന്‍
ഇനിയാരു പാടുമെന്നമ്മേ…
വ്രണിത ഹൃദയങ്ങള്ക്കഭയമായ്
ഇനിയാരുപാടും?
ഇനിയാര് പാടും?
ഇനിയാരു പാടുമെന്നമ്മേ
മായുന്ന പച്ചപ്പിന്
കുളിരു കോരുമൊരുണര്ത്തു
പാട്ടായ് ഇനിയാരു പാടുമെന്നമ്മേ.
കണ്ണനറിയാതെ അറിഞ്ഞൊരു
കണ്ണൂനീരില്‍ വിളഞ്ഞൊരു
പ്രണയമായ് പ്രേമമായ്
ഇനിയാരു പാടുമെന്നമ്മേ
ഇനിയാരു പാടുമിത്ര
ഗദ്ഗദ കണ്ഠയായ്.
രാധയെവിടെയെന്നലഞ്ഞു
സ്വയമലിഞ്ഞു പാടുവാന്‍
ഇനിയേതു കാമിനി കണ്ണന്നു
ഇനിയാരു പാടുമിത്ര ഭംഗിയായ്?
ഇനിയാരു പാടുമെന്നമ്മേ
പാവം മാനവ ഹൃദയങ്ങള്ക്കൊപ്പമീ
തരുക്കളും മലകളും പുഴകളും
പാവമീ കാട്ടുപൂക്കളുമൊക്കെയും
അനാഥമായിന്നു കേഴുന്നതു
കണ്ടിട്ടിന്നു പ്രിയപുത്രീ വിയോഗ
ദുഃഖത്താല്‍ സാക്ഷാല്‍ കൈരളി
യുമിന്നു ഹൃദയം വിങ്ങി നുറുങ്ങി
കരയുന്നു : ഇനിയാരു പാടും?
ഇനിയാരു പാടുമെന്നമ്മേ
ഇനിയാരു പാടും നിന്നെപ്പോല്‍
അനീതിക്കു മേല്‍
ഇനിയാരുയര്ത്തുമാ തൂലിക
പടവാളായി സാക്ഷാല്‍
ശക്തിശാലിനിയാം ചണ്ഡിക പോല്‍?
ഇനിയാരു പാടും?
ഇനിയാരു പാടുമെന്നമ്മേ
പരക്ലേശവിവേകശാലിനിയായ്
പരാശക്തി കനിവാര്‍ന്നു
വന്നവതരിച്ച പോല്‍
ഇനിയാരു പാടുമെന്നമ്മേ…
ഇനിയാരു പാടും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: