കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ ‘താന്‍’ എന്ന് അഭിസംബോധന ചെയ്ത് സമൂഹമാധ്യമത്തില്‍ എഴുതിയ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തെഹ്ലിയയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണം.
കുറിപ്പിനു താഴെ അസഭ്യവര്‍ഷമാണ് സിപിഎം സൈബര്‍ പോരാളികള്‍ നടത്തുന്നത്. സൈബര്‍ ആക്രമണങ്ങളെ നിയമപരമായി നേരിടാനാണ് അഭിഭാഷകകൂടിയായ ഫാത്തിയയുടെ തീരുമാനം.
‘താന്‍’ എന്നത് ‘അണ്‍പാര്‍ലമെന്ററി’ വാക്കൊന്നുമല്ല. പ്രതിഷേധപരമായി എഴുതുമ്പോള്‍ സ്വാഭാവികമായും ഇത്തരത്തില്‍ തന്നെയാകും വാക്കുകള്‍ ഉപയോഗിക്കുക എന്നതാണ് ഫാത്തിമയുടെ നിലപാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: