തിരുവനന്തപുരം: അഭയ കേസ് അട്ടിമറിയില്‍ റിട്ട. ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ജോമോന് പുത്തന്‍പുരയ്ക്കല്‍. കൊലക്കേസിന്റെ തുടക്കം മുതല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് സുപ്രീം കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് സിറിയക് ജോസഫാണെന്നാണ് ജോമോന് പുത്തന്‍പുരയ്ക്കല്‍ ആരോപിക്കുന്നത്. കേസിലെ പ്രതിയുടെ ബന്ധുകൂടിയായ സിറിയക് ജോസഫ് പല തവണ പ്രതികള്‍ക്ക് വേണ്ടി ഇടപെട്ടെന്നും അദ്ദേഹം ആരോപിച്ചു.
പ്രതി തോമസ് കോട്ടൂരിന്റെ അടുത്ത ബന്ധുകൂടിയാണ് സിറിയക് ജോസഫ്. അദ്ദേഹമാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ പല തവണ ശ്രമിച്ചത്. അഭയ കൊല്ലപ്പെട്ട സമയത്ത് അദ്ദേഹം ഹൈക്കോടതിയിലെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായിരുന്നുവെന്നും ജോമോന് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.
അഭയകേസില്‍ സിറയക് ജോസഫിന്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായെന്ന് എറണാകുളം മുന്‍ സിജെഎം വിടി രഘുനാഥനും ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയിരുന്നു. സിബിഐ കണ്ടെത്തലുകളില്‍ സംശയം തോന്നിയ രഘുനാഥ് പയസ് ടെന്ത് കോണ്‍വെന്റില്‍ സൈറ്റ് ഇന്സെപ്ക്ഷന് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഉത്തരവിറങ്ങിയതിനു പിന്നാലെ അന്നത്തെ രജിസ്ടാറും ഹൈക്കോടതി ജഡ്ജിയുമായ എ.വി. രാമകൃഷ്ണപിള്ള തന്നെ വിളിച്ചിരുന്നെന്ന് രഘുനാഥ് പറയുന്നു.2006 ല്‍ സിബിഐയുടെ മൂന്നാം റെഫര്‍ റിപ്പോര്‍ട്ട് പരിഗണിച്ചത് അന്നത്തെ എറണാകുളം സിജെഎം ആയിരുന്ന രഘുനാഥ് ആണ്.
ഒരു ഹൈക്കോടതി ജഡ്ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിളിക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.ഏത് ജഡ്ജിക്കു വേണ്ടിയാണ് വിളിച്ചതെന്ന് അദ്ദേഹം എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ജസ്റ്റിസ് സിറിയക് ജോസഫിന്റെ പേര് വെളിപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: