Categories: Gulf

ഒമാനില്‍ ചര്‍ച്ചുകളും ക്ഷേത്രങ്ങളും തുറക്കുന്നു, ശനിയാഴ്‍ച മുതൽ ക്ഷേത്രങ്ങളില്‍ ആരാധനകള്‍ നടത്താം

Published by

മസ്ക്കത്ത്: പത്തു മാസങ്ങൾക്ക് ശേഷം ഒമാനില്‍ ചര്‍ച്ചുകളും ക്ഷേത്രങ്ങളും തുറക്കുന്നു. കര്‍ശനമായ കോവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിച്ചുകൊണ്ടാണ് ആരാധനാലയങ്ങള്‍ക്ക് അനുമതി നല്‍കിയത്.  രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവുകൾ അനുവദിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആരാധനയ്‌ക്ക് അനുമതി ലഭിച്ചത്.

ശനിയാഴ്‍ച മുതലാണ് ക്ഷേത്രങ്ങളില്‍ ആരാധനകള്‍ നടത്താന്‍ അനുവദിച്ചിരിക്കുന്നത്. ദര്‍സൈത്തിലെ ശ്രീകൃഷ്ണ ക്ഷേത്രവും മസ്‍കത്തിലെ ശ്രീ ശിവ ക്ഷേത്രവും കൊവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് തുറക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ക്ഷേത്രങ്ങളില്‍ പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. മാസ്‍ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമടക്കമുള്ള എല്ലാ നിബന്ധനകളും പാലിച്ചിരിക്കുകയും വേണം. അതേസമയം ക്രിസ്‍മസ് ദിനത്തിലെ പ്രാര്‍ത്ഥനകള്‍ നടത്താന്‍ രാജ്യത്തെ ചര്‍ച്ചുകള്‍ക്ക് അനുമതി നല്‍കയിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക