പീരുമേട്: വണ്ടിപ്പെരിയാറില്‍ പാലത്തിലെ പാര്‍ക്കിങ്ങിന് മാറ്റമില്ല, നടപടി എടുക്കാതെ പോലീസും ദേശീയപാത അധികൃതരും. പഴയ പാലത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായാണ് പുതിയ പാലം വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ചത്.
എന്നാല്‍ ഈ പാലത്തിന്റെ വശം ചേര്‍ന്ന് വാഹനങ്ങള്‍ നിര്‍ത്തുന്നതാണ് നിലവില്‍ ഇതുവഴി എത്തുന്ന വാഹന യാത്രക്കാരെ വലയ്ക്കുന്നത്. ക്രിസ്തുമസിന്റെ തലേന്ന് ആയതിനാല്‍ ഇന്നലെ സ്ഥലത്ത് വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളുകള്‍ കൂടുതലെത്തുമ്പോള്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ വരും. ഇതോടെ റോഡില്‍ നിന്ന് പാലത്തിലേക്ക് പാര്‍ക്കിങ് മാറും. ഇതോടെ ദേശീയപാതയാകെ കുരിക്കിലുമാകും. സംഭവത്തില്‍ നിരവധി പരാതികളും വാര്‍ത്തകളും നല്‍കിയിട്ടും അധികൃതര്‍ക്ക് കുലുക്കവുമില്ല..
പ്രതികരിക്കാൻ ഇവിടെ എഴുതുക: