ന്യൂദല്‍ഹി : കര്‍ഷക നിയമത്തിന്റെ മേന്മകള്‍ മനസ്സിലാക്കാന്‍ കര്‍ഷകര്‍ ശ്രമിക്കണം. പ്രതിപക്ഷം നുണപ്രചരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 18,000 കോടി രൂപ നല്‍കിക്കൊണ്ടാണ് സംസാരിക്കവേയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. കിസാന്‍ സമ്മാന്‍ നിധിയുടെ രണ്ടാമത്തെ ഘടുവായാണ് മോദി ഈ തുക കൈമാറിയിരിക്കുന്നത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴി കര്‍ഷകരെ അഭിസംബോധന ചെയ്ത ശേഷമാണ് പ്രധാനമന്ത്രി തുക കൈമാറിയത്.
രാജ്യത്തെ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് ആറായിരം രൂപ വീതം നിക്ഷേപിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. രണ്ടായിരം രൂപ വീതമുള്ള മൂന്ന് ഗഡുക്കളായാണ് തുക കര്‍ഷകരിലേക്ക് എത്തുക.
അതേസമയം പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച് ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്ന് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമര്‍ കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു. പുതിയ കര്‍ഷക നിയമങ്ങളുടെ മേന്മകള്‍ കര്‍ഷകര്‍ മനസ്സിലാക്കണമെന്നും ആശങ്കള്‍ പരിഹരിക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ചയ്‌ക്ക് തയ്യാറെന്ന് കേന്ദ്രമന്ത്രി അമിത് ഷായും നേരത്തെ അറിയിച്ചിരുന്നു. താങ്ങുവില നിര്‍ത്തില്ലെന്നും ചര്‍ച്ചയിലൂടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നും അമിത് ഷാ വ്യക്തമാക്കി. ന്യായമായ പരിഹാരത്തിന് തയ്യാറാണ. പ്രതിപക്ഷം കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുതലെടുപ്പ് നടത്തുകയാണെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: