ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന നടനും മക്കള്‍ നീതിമയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ ഹാസന് തിരിച്ചടി. പാര്‍ട്ടിയുടെ ജനറൽ സെക്രട്ടറി എ അരുണാചലം വെള്ളിയാഴ്ച ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിലാണ് മക്കള്‍ നീതി മയ്യം സ്ഥാപക നേതാക്കളിലൊരാളായ അദ്ദേഹം ബിജെപിയിലെത്തിയത്.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളെ പിന്തുണയ്‌ക്കാന്‍ കമൽ ഹാസൻ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് തന്റെ ഈ തീരുമാനമെന്ന് എ അരുണാചലം പറഞ്ഞു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പെയിയുടെ ജന്മവാര്‍ഷികത്തില്‍ ബിജെപിയില്‍ ചേരാന്‍ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്ക് രൂപംനല്‍കിയത്.
കര്‍ഷക കുടുംബത്തില്‍നിന്ന് വരുന്നതുകൊണ്ട് ഈ നിയമങ്ങളുടെ ഗുണവശങ്ങളെക്കുറിച്ച് തനിക്കറിയാം. കേന്ദ്രതീരുമാനം അംഗീകരിക്കാന്‍ തന്റെ നേതാവിനോടും പാര്‍ട്ടി ഹൈക്കമാന്റിനോടും ആവശ്യപ്പെട്ടപ്പോള്‍ അവര്‍ നിരസിച്ചുവെന്നും അരുണാചലം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: