Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎല്ലിലേക്ക് ലാലേട്ടന്റെ ടീമും അദാനിയുടെ ടീമും? 2022 സീസണില്‍ രണ്ടു ടീമുകള്‍ക്ക് കൂടി ബിസിസിഐ അനുമതി; ആകെ ടീമുകളുടെ എണ്ണം പത്താകും

മലയാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് ഇതു സംബന്ധിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കേരളം ആസ്ഥാനമാക്കി സൂപ്പര്‍താരം മോഹന്‍ലാല്‍ ഐപിഎല്‍ ടീമിനു ശ്രമിക്കുന്നു എന്നതായിരുന്നു റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2020, 04:12 pm IST
in Cricket

അഹമ്മദാബാദ്: 2022 ഐപിഎല്‍ സീസണില്‍ രണ്ടു ടീമുകള്‍ക്ക് കൂടി ബിസിസിഐയുടെ അനുമതി. അഹമ്മദാബില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി  യോഗത്തിലാണ് തീരുമാനം. ഇതോടെ 2022 സീസണില്‍ ഐപിഎല്‍ ടീമുകളുടെ എണ്ണം പത്താകും. ടീമുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ അത് ഏതൊക്കെ ടീമുകള്‍ എന്നതിലും അഭ്യൂഹങ്ങള്‍ ശക്തമാണ്.  

ഒരു ടീമിനു മാത്രമാണ് ഇതുവരെ സാധ്യത കല്‍പ്പിച്ചത്. എന്നാല്‍, രണ്ടു ടീമുകള്‍ക്ക് ബിസിസിഐ അനുമതി നല്‍കിയതോടെ അതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്.  മലയാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളാണ് ഇതു സംബന്ധിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.  കേരളം ആസ്ഥാനമാക്കി സൂപ്പര്‍താരം മോഹന്‍ലാല്‍ ഐപിഎല്‍ ടീമിനു ശ്രമിക്കുന്നു എന്നതായിരുന്നു റിപ്പോര്‍ട്ട്. ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്പോണ്‍സറായ ബൈജൂസ് അപ്പിന്റെ ഉടമ ബൈജുവുമായി ചേര്‍ന്ന് ഐപിഎല്‍ ടീം രൂപീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.  

ഐപിഎല്‍ ഫൈനല്‍ കാണാന്‍ മോഹന്‍ലാല്‍ ദുബായില്‍ എത്തിയിരുന്നു. പുതിയ ഐപിഎല്‍ ടീമുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിരുന്നു ഇതെന്നും സൂചനയുണ്ട്. ദൃശ്യം 2ന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷം അവധി ആഘോഷത്തിന്റെ ഭാഗമായാണ് മോഹന്‍ലാല്‍ ദുബായില്‍ എത്തിയത് എന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.  

ഐപിഎല്‍ ഫൈനലിന് പിന്നാലെയാണ് അടുത്ത സീസണില്‍ പുതിയൊരു ഫ്രാഞ്ചൈസി കൂടി വന്നേക്കും എന്ന് ബിസിസിഐ സൂചന നല്‍കിയത്. 2021 സീസണിന് മുന്‍പ് താര ലേലത്തിന് ഒരുങ്ങാനും ഫ്രാഞ്ചൈസികളോട് ബിസിസിഐ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ എട്ടു ടീമുകളാണ് ഐപിഎലില്‍ മാറ്റുരയ്‌ക്കുന്നത്. ഇവര്‍ക്കു പുറമെ ഒന്‍പതാമത് ഒരു ടീമിനെക്കൂടി അവതരിപ്പിക്കാനായിരുന്നു നീക്കം. എന്നാല്‍, രണ്ടു ടീമുകള്‍ക്ക് അനുമതി നല്‍കിയതോടെ വന്‍ വ്യവസായി ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനിയുടെ ഉടമസ്ഥതയില്‍ അഹമ്മദാബാദ് ആസ്ഥാനമായുള്ള പുതിയൊരു ടീമിനും വലിയ സാധ്യതയാണ് കല്‍പ്പിക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമെന്ന ഖ്യാതിയോടെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പണികഴിപ്പിച്ച മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയമാകും പുതിയ ടീമിന്റെ ഹോം ഗ്രൗണ്ട്.

കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഐപിഎലിലേക്ക് പുതിയ ടീമുകളെ  അവതരിപ്പിക്കാനുള്ള ബിസിസിഐ നീക്കം. അതേസമയം, കോവിഡ് മൂലം പ്രതിസന്ധിയിലായ എല്ലാ പുരുഷ-വനിത ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍മാര്‍ക്കും വേണ്ട സഹായം നല്‍കാനും ഇന്നത്തെ ജനറല്‍ ബോഡ് യോഗം തീരുമാനിച്ചു.  

Tags: അദാനി ഗ്രൂപ്പ്IPLബിസിസിഐശരീരംമോഹന്‍ലാല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎൽ വാതുവെപ്പ് കേസ്: സിഡികൾ വിവർത്തനം ചെയ്തതിന് എം.എസ് ധോണി 10 ലക്ഷം രൂപ നൽകണം, ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

Cricket

അമിത് ഷായുടെ മകനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു; ബിസിസിഐ പ്രസിഡന്‍റായിരുന്ന ശരത് പവാര്‍ 200 വിക്കറ്റും 10000 റണ്‍സും നേടിയെന്ന് ട്രോള്‍

Cricket

ഹിന്ദുവിരുദ്ധ, രാജ്യവിരുദ്ധ ബംഗ്ലാദേശ് കളിക്കാരൻ ക്രിക്കറ്റ് ടീമിൽ; ഷാരൂഖിന്റേത് രാജ്യദ്രോഹമെന്ന് ബിജെപി എംഎൽഎ

Cricket

സഞ്ജു സാംസണിന് പകരം രവീന്ദ്ര ജഡേജയോ ? ലേലത്തിന് മുമ്പുതന്നെ സി‌എസ്‌കെയും റോയൽസും തമ്മിൽ ഒരു സൂപ്പർ കരാർ

Cricket

വാങ്കഡെ സ്റ്റേഡിയത്തിലെ ബിസിസിഐ സ്റ്റോറിൽ നിന്നും ഐപിഎൽ കളിക്കാരുടെ 261 ജേഴ്‌സികൾ മോഷ്ടിച്ച സംഭവം : സെക്യൂരിറ്റി ഗാർഡ് ഫാറൂഖ് അസ്ലം ഖാൻ പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.