വരന്തരപ്പിള്ളി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സിപിഎം പ്രവര്‍ത്തകനെതിരെ കേസ്. വരന്തരപ്പിള്ളി ആറ്റപ്പിള്ളി സ്വദേശി സതീഷിനെതിരെയാണ് കേസ്. വരന്തരപ്പിള്ളി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ മറ്റാരും വീട്ടിലില്ലാത്ത സമയം ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയതായാണ് പരാതി.
പലവട്ടം സംഭവം ആവര്‍ത്തിച്ചതോടെ പെണ്‍കുട്ടികള്‍ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്. അതേസമയം കേസ് ഒതുക്കി തീര്‍ക്കാന്‍ സിപിഎം നേതൃത്വം ശ്രമം നടത്തുന്നതായി സൂചനയുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. കുട്ടികളുടെ വീട്ടുകാര്‍ക്ക് മേലും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. പെണ്‍കുട്ടികളുടെ ഒരു ബന്ധു തന്നെ സ്റ്റേഷനിലെത്തി പ്രതിക്കു വേണ്ടി പോലീസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയതായും പറയുന്നു. പ്രതിക്കെതിരെ പോക്സോ പ്രകാരം കേസെടുക്കുമെന്നും ഇന്ന് മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.
സജീവ സിപിഎം പ്രവര്‍ത്തകനായ പ്രതി തദ്ദേശ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് വേണ്ടി രംഗത്തുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലും സിപിഎമ്മിനു വേണ്ടി പ്രചരണം നടത്തുന്നയാളാണ്.ഇഎം എസ്, എകെജി, കൃഷ്ണപിള്ള, വി.എസ്.അച്ചുതാനന്ദന്, നായനാര്‍, പിണറായി വിജയന് എന്നീ നേതാക്കളുടെ ചിത്രങ്ങളാണ് ഇയാള്‍ പ്രൊഫൈലാക്കിയിട്ടുള്ളത്. കുറ്റം ചെയ്തതായി പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: