അയോധ്യ: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അയോധ്യയില്‍ നിര്‍മ്മിക്കുന്ന മോസ്ക് വഖഫ് ആക്ടിനും ശരിയത്ത് നിയമങ്ങള്‍ക്കും എതിരാണെന്ന് ഓള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് (എഐഎംപിഎല്‍ബി) മെമ്പര്‍ സഫര്യാബ് ജിലാനി ആരോപിച്ചു. ബാബറി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ കൂടിയായിരുന്നു ജിലാനി.
അതേസമയം ഓരോരുത്തരും അവരവരുടെ ഇഷ്ടപ്രകാരം ശരിയത്ത് നിയമങ്ങള്‍ വ്യാഖ്യാനിക്കുകയാണെന്നും മോസ്ക് നിര്‍മ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റിന്റെ സെക്രട്ടറി അത്ഹര് ഹുസൈന് പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ലഭിച്ച ഭൂമിയിലാണ് മോസ്ക് നിര്‍മ്മിക്കുന്നത്. ഇതൊരിക്കലും നിയമവിരുദ്ധമല്ല.
അഞ്ചേക്കര്‍ സ്ഥലത്ത് മോസ്ക്കും ആശുപത്രിയും നിര്‍മ്മിക്കുന്നതിന്റെ രൂപരേഖ കഴിഞ്ഞ ദിവസം ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷ(ഐഐസിഎഫ്)ന്റെ ലഖ്നൗ ഓഫീസില്‍ വച്ച് പുറത്തുവിട്ടിരുന്നു. മോസ്ക് നിര്‍മ്മാണത്തിനുവേണ്ടിയാണ് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ് ഐഐസിഎഫ് രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: