കണ്ണൂര്‍: .സി പി എം പ്രവര്‍ത്തകരുടെ അതിക്രമം മൊബൈലില്‍ ചിത്രീകരിച്ച മാധ്യമ പ്രവര്‍ത്തകനെതിരെ പൊലീസ് കേസ്സെടുത്തു. പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി എന്ന പേരില്‍ ജയ് ഹിന്ദ് ബ്യൂറോ ചീഫ് ധനിത് ലാലിനെതിരായാണ് കേസെടുത്തത്.
കടമ്പൂര് പഞ്ചായത്തിലെ കാടാച്ചിറയില്‍ യു ഡിഎഫ് പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനത്തെ സി പി എം – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അക്രമിച്ചിരുന്നു. സ്ത്രീകള്‍ ഉള്‍പ്പടെ അക്രമിക്കപ്പെട്ടു. പെരളശ്ശേരി, മുഴപ്പിലങ്ങാട്, ചെമ്പിലോട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സി പി എം -ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കടമ്പൂര് പഞ്ചായത്തിലെ പ്രവര്‍ത്തകരുമായി ചേര്‍ന്നാണ് അക്രമം നടത്തിയത്.
ആഹ്ലാദ പ്രകടനവും തുടര്‍ന്നുണ്ടായ സംഘര്‍ഷവും വാര്‍ത്ത നല്‍കുന്നതിനായി മൊബൈലില്‍ ചിത്രീകരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ സി പി എം പ്രവര്‍ത്തകര്‍ ചേര്‍ന്ന് ബലമായി പിടിച്ചെടുത്ത് വലിച്ചെറിഞ്ഞ് നശിപ്പിച്ചു.. മൊബൈല്‍ ഫോണ്‍ പിടിച്ച് വാങ്ങി റോഡരികിലെ ഭിത്തിയിലേക്ക് എറിയുകയായിരുന്നു.ഇതിനെ തുടര്‍ന്ന് എന്റെ മൊബൈലിന്റെ ഡിസ്പ്ലെയ്ക്ക് തകരാറിലായി. മൊബൈലിന് ഒപ്പം ഉണ്ടായിരുന്ന ഡിജിറ്റല്‍ പേന നശിപ്പിക്കുകയും ചെയ്തു.
അക്രമം നടന്ന ദിവസം ഇതുസംബന്ധിച്ച എന്റെ പരാതി എടക്കാട് എസ് ഐക്കും. കണ്ണുര്‍ എസ് പിക്കും പരാതി അയച്ചു.മൊബൈല്‍ നശിപ്പിച്ച സംഭവത്തില്‍ കേസ്സെടുക്കാനും പൊലീസ് തയ്യാറായിട്ടില്ല.
വോട്ടെടുപ്പിന്റെ തലേദിവസം മുഴക്കുന്നിലെ സി പി എം പ്രവര്ത്തകന് ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായും സി പി എം ലോക്കല്‍ കമ്മിറ്റി നല്കിയ ലിസ്റ്റ് അനുസരിച്ചാണ് എടക്കാട് പൊലീസ് കേസ്സെടുത്തിരിക്കുന്നതെന്നും ധനിത് ലാല്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: