കണിയാമ്പറ്റ: പൊങ്ങിനി വിഘ്നേശ്വര സംസ്കൃത കോളേജിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഡല്‍ഹി, കേന്ദ്ര സംസ്കൃത സര്‍വ്വകലാശാലയുടെ അഫിലിയേഷന് ലഭിച്ചു. സര്‍വ്വകലാശാല നിയോഗിച്ച ഇന്സ്പെക്ഷന് കമ്മിറ്റിയുടെ സന്ദര്‍ശന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ അധ്യയന വര്‍ഷം മുതല്‍ തന്നെ പ്രാക് ശാസ്ത്രി (+2), ശാസത്രി, ആചാര്യ), എന്നീ കോഴ്സുകള്‍ക്ക് പ്രവേശനം നല്കാന് അനുമതി കിട്ടിയത്.
അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിന്റെ നേതൃത്തില്‍ സംസ്കൃത പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2000 ത്തില്‍ ബത്തേരിയില്‍ വാടക റൂമില്‍ 9 വിദ്യര്‍ത്ഥികളെ മാത്രം ചേര്‍ത്ത് ആരംഭിച്ച വിദ്യാലയത്തില്‍ തുടര്‍ വര്‍ഷങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എത്തുകയുണ്ടായി. തുടര്‍ന്ന് 2003 പൊങ്ങിനി ശ്രീ ഭഗവതി ട്രസ്റ്റ് ദാനമായി നല്കിയ ഒരേക്കര്‍ സ്ഥലത്ത് താല്കാലിക കെട്ടിടം നിര്‍മ്മിച്ച് അവിടെ പ്രര്‍ത്തനമാരംഭിച്ചു. മഹാകവി അക്കിത്തമാണ് ഈ മഹാ വിദ്യാലയത്തിന് ശില പാകിയത്.
അന്നത്തെ കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പ് മന്ത്രി ഡോ. വല്ലഭായ് കഠാരിയ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇവിടെ പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളില്‍ 100 ലധികം പേര് സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അധ്യാപകരായി സേവനമനുഷ്ഠിക്കുന്നു എന്നത് ഈ സ്ഥാപനത്തിന്റെ വലിയ നേട്ടമാണ്. സംസ്കൃത സ്നേഹികളുടെയും, ജോലി ലഭിച്ച വിദ്യാര്‍ത്ഥികളുടേയും സഹകരണത്തോടെ എല്ലാ സൗകര്യത്തോടും കൂടിയാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
സമീപ ഭാവിയില്‍ തന്നെ കേരളത്തിലെ തന്നെ ഏറ്റവും വലിയ സംസ്കൃത പഠന പ്രചാരണ ഗവേഷണ കേന്ദ്രമായി മാറ്റുന്നതിനും സംസ്കൃത ഭാഷയില്‍ കൂടുതല്‍ ഉപരിപഠന കോഴ്സുകള്‍ ആരംഭിക്കുന്നതിന്നുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നുവരുന്നുണ്ട്. എസ്എസ്എല്‍സി പാസായവര്‍ക്ക് രണ്ട് വര്‍ഷം കാലാവധിയുള്ള പ്രാക് ശാസത്രി (+2), പ്ലസ് ടു പാസായവര്‍ക്ക് മൂന്ന് വര്‍ഷത്തെ ശാസത്രി (ആഅ) കോഴ്സിനും ഇപ്പോള്‍ അപേക്ഷിക്കാം. പ്രവേശനം ജനുവരി രണ്ടിന് അവസാനിക്കും. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കോളേജ് ഓഫീസുമായി നേരിട്ടോ 9446035985, 6282694204 നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: