കൊച്ചി: ഹോണ്ടയുടെ 125 സിസി മോട്ടോര്‍ സൈക്കിളായ ഷൈന്‍ 90 ലക്ഷത്തിലേറെ ഉപഭോക്താക്കളെ സ്വന്തമാക്കി. 2006-ലാണ് ഹോണ്ട ഷൈന്‍ പുറത്തിറക്കിയത്. ഈ സെഗ്മെന്റിലെ 39 ശതമാനം വിപണി വിഹിതം സ്വന്തമാക്കിയാണ് ഹോണ്ട ഷൈന്‍ ഈ നാഴികക്കല്ലു പിന്നിടുന്നത്. 2019 നവംബറില്‍ 75,144 ബൈക്കുകള്‍ വില്പന നടത്തിയ സ്ഥാനത്ത് വാര്‍ഷികാടിസ്ഥാനത്തില്‍ 26 ശതമാനം വര്‍ധനവോടെ 94,413 ബൈക്കുകളാണ് 2020 നവംബറില്‍ വില്പന നടത്തിയിട്ടുള്ളത്.
90 ലക്ഷത്തിലേറെ ഉപഭോക്താക്കളെ ഷൈന്‍ ബ്രാന്‍ഡിനു ലഭിച്ചത് തങ്ങളെ വിനീതരാക്കുന്നുവെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്ക്കൂട്ടര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്സുഷി ഒഗാട്ട പറഞ്ഞു. ഉപഭോക്താക്കളുടെ താല്പര്യങ്ങള്ക്കനുസരിച്ച് സവിശേഷതകള്‍ മെച്ചപ്പെടുത്തിയ ഷൈന്‍, 125 സിസി വിഭാഗത്തെ പുനര്‍നിര്‍വചനം ചെയ്യുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട 125 സിസി ബൈക്കാണ് ഹോണ്ട ഷൈന്‍ എന്നും രാജ്യത്ത് ഏറ്റവും അധികം വില്‍ക്കപ്പെടുന്ന നാലു മോട്ടോര്‍ സൈക്കിളുകളില്‍ 125 സിസിക്കു വേണ്ടി മാത്രമായുള്ള ഏക ബ്രാന്‍ഡാണ് ഷൈന്‍ എന്നും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്ക്കൂട്ടര്‍ ഇന്ത്യ വിപണന വിഭാഗം ഡയറക്ടര്‍ യാദ്വിന്ദര് സിങ് ഗുലേറിയ പറഞ്ഞു.
2006-ല്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയ ഹോണ്ട ഷൈന്‍ ആദ്യ രണ്ടു വര്‍ഷത്തിനുള്ളില്‍ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന 125 സിസി മോട്ടോര്‍ സൈക്കിളായി മാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: