കോഴിക്കോട് : സിപിഎം വിട്ട് ബിജെപിയില്‍ എത്തിയ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. കൂവപൊയില്‍ പറമ്പലിലെ ചെറിയ പറമ്പത്ത് അനൂപിന്റെ വീടിന് നേരെ രാത്രിയിലാണ് ബോംബേറുണ്ടായത്. സ്ഫോടനത്തിന്റെ ശക്തിയില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.
എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല. സിപിഎം പ്രവര്‍ത്തകനായിരുന്ന അനൂപ് തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് സമയത്താണ് ബിജെപിയില്‍ ചേര്‍ന്നത്. ആക്രമണത്തിന് പിന്നില്‍ ഇതിന്റെ വൈരാഗ്യം ആണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്.
ആന്തൂരിലെ സേവാഭാരതി പ്രസിഡന്റിന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം സിപിഎം ബോംബേറ് നടത്തിയിരുന്നു. മൊറാഴയിലെ നികേഷ് കൂളിച്ചാലിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ബോംബ് പൊട്ടാത്തത് കൊണ്ടു വന്‍ അപകടം ഒഴിവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: