Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ചൂട്

വറ്റിച്ചൂറ്റിയതാരാണീ- യമ്മ നൂറ്റാണ്ടു കാലമായ് മക്കള്‍ക്കായിക്കുഴിച്ചിട്ടോ- രടിവെള്ള മഹാനിധി!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2020, 03:00 am IST
in Literature

സുഗതകുമാരി

കൊടും ചൂടാണ്, വറ്റുന്നൂ

കിണറും നോറ്റ കണ്‍കളും

കിടാവിന്നായ് ചുരത്തേണ്ട

നെഞ്ഞും താരാട്ടു കൊഞ്ചലും

ആരുവറ്റിച്ചതീ വറ്റാ-

ക്കിണറെ, ക്കാട്ടു പൊയ്‌കയെ

ആരുകത്തിച്ചതീപ്പുന്നെല്‍-

പ്പാടത്തിന്‍ ഹരിതാഭയെ?

ലോറിയില്‍ തിക്കിയേറ്റുന്ന

കന്നുകാലികളെന്നപോല്‍

ആരീ മലകളെ കൊന്നു

കൊണ്ടുപോകുന്നു ചന്തയില്‍?

വെട്ടിക്കത്തിപ്പതാരാണീ

നാടിന്‍ പച്ചക്കിനാവുകള്‍

കുത്തിപ്പൊട്ടിച്ചതാരാണീ

പച്ചക്കുന്നിന്റെ കണ്ണുകള്‍?

വറ്റിച്ചൂറ്റിയതാരാണീ-

യമ്മ നൂറ്റാണ്ടു കാലമായ്

മക്കള്‍ക്കായിക്കുഴിച്ചിട്ടോ-

രടിവെള്ള മഹാനിധി!

നാലുപാടും പരിഭ്രാന്തം  

നോക്കും തെങ്ങുകളെ, മണല്‍

ച്ചാലുപോല്‍ വീണുചാകുന്നോ-

രോമല്‍ പുഴകളെ, കരി-

ഞ്ചായലില്‍ തീപിടിച്ചോരു

ഗിരിശൃംഗങ്ങളെ, ദാഹ-

നീരിനായ് കാടിറങ്ങുന്ന

പാവം സഹ്യന്റെ മക്കളെ

പാലക്കാടിന്‍ മരുച്ചൂടില്‍

തനിയെ നിന്നു കത്തിടും

നീലപ്പനകളെ,നിങ്ങ-

ളെല്ലാമിതിനു സാക്ഷികള്‍!

അംബ, നിന്റെ മുലപ്പാല-

ല്ലിവരൂറ്റുന്നു നിത്യവും

നിന്റെ രക്തം നിന്റെ മാംസം

നീ ഞങ്ങള്‍ക്കൊരു പെണ്ണിര

അമ്മ തന്റെ തലയ്‌ക്കല്‍ കാ-

ത്തിരിക്കുമ്പോള്‍, തളര്‍ന്നൊരെന്‍

കണ്ണുകള്‍ വാനിലേയ്‌ക്കുറ്റു

നോക്കിടുന്നു ഭയാകുലം

കണ്ണെഴുതും നെടും മഞ്ഞ-

ക്കുറിയും ചേര്‍ന്ന മേഘമൊ-

ന്നെങ്ങാനും കാണുവാനുണ്ടോ

കാറ്റേ വിണ്ണേ സമുദ്രമേ?

Tags: സുഗതകുമാരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വരദ’ സ്മാരകമാക്കുമെന്ന് സർക്കാർ ഒരിക്കലും പറഞ്ഞിട്ടില്ല; സ്മാരക സമിതിക്ക് വീട് ഏറ്റെടുക്കാൻ താത്പര്യമില്ല, സുഗതകുമാരിയുടെ മകള്‍ ലക്ഷ്മിദേവി

Kerala

സുഗതകുമാരിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും ഭരത് ഗോപിയേയും ചെയ്തത്‌ സച്ചിദാനന്ദന്മാരും ചരുവില്‍മാരും ഓര്‍ക്കണം : വിജയകൃഷ്ണന്‍

Article

സുഗതവനം; ഒരു സ്വപ്‌ന സാക്ഷാത്കാരം

Article

സൈലന്റ്‌വാലി പോരാട്ടം മറക്കരുത്

Seva Bharathi

വനവാസി ക്ഷേമത്തിനായുള്ള പ്രത്യേക പദ്ധതിക്ക് സുഗതകുമാരി ടീച്ചറുടെ പേര് നല്‍കി സേവാഭാരതി; ‘സുഗതം’ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

ഇന്ത്യൻ ആക്രമണം നട്ടെല്ല് തകർത്തു, മുഴുവൻ കുടുംബവും തുടച്ചുനീക്കപ്പെട്ടു ; ഓപ്പറേഷൻ സിന്ദൂരിനെപ്പറ്റിയുള്ള മസൂദ് അസ്ഹറിന്റെ കത്തുകൾ പുറത്ത്

ലക്ഷ്മിപ്രിയയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം : നടി അന്‍സിബയുടെ പരാതിയില്‍ നടപടി

ഫ്രോയിഡ് കാണാത്തതും യുങ് കണ്ടതും 12: സ്വത്വനിര്‍ണയം ഛാന്ദോഗ്യത്തില്‍

വായന: എസ്.കെ. നായര്‍ കണ്ട സാഹിത്യകാരന്മാര്‍

അമേരിക്കയിലെ കമ്യൂണിസ്റ്റ് ശല്യം കരുതിയിരിക്കാൻ ട്രംപിന്റെ ആഹ്വാനം

ഡോ. എ.എം. ഉണ്ണിക്കൃഷ്ണന്‍

അഭിമുഖം: കുറ്റാകൂരിരുട്ടിലും ഏകാന്ത നക്ഷത്രങ്ങള്‍

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

കല്‍പസാര്‍ പദ്ധതിയുടെ രൂപരേഖ

അറബിക്കടലില്‍ അണകെട്ടുമ്പോള്‍; പദ്ധതി നടപ്പില്‍ വരുന്നത് ഗുജറാത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.