ലഖ്നൗ: ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പശുക്കളെ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വദ്ര. യുപിയില്‍ പശുക്കള്‍ വലിയ ദുരിതാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. വിവിധ ഇടങ്ങളില്‍ പശുക്കളെ സംരക്ഷിക്കാനുള്ള ഇടങ്ങളില്ല. ഈ കുറവുകള്‍ സര്‍ക്കാര്‍ നികത്തണമെന്ന് പ്രിയങ്ക മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
ലളിത്പുരിലെ സോജ്നയില്‍ അടുത്തിടെ പശുക്കള്‍ ചത്തിരുന്നു. ഇതിന്റെ ചിത്രവും യോഗിക്ക് പ്രിയങ്ക അയച്ചിട്ടുണ്ട്. പശുക്കളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് സര്‍ക്കാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ യോഗി സര്‍ക്കാര്‍ തയാറാകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിട്ടുണ്ട്. പശുക്കള്‍ക്ക് ക്ഷേമ പദ്ധതികള്‍ നേരത്തെ പ്രഖ്യാപിച്ചപ്പോള്‍ അതിനെ എതിര്‍ത്ത് പ്രിയങ്ക വദ്ര രംഗത്തുവന്നിരുന്നു. തൃത്താല എംഎല്‍എ വിടി ബല്‍റാം രൂക്ഷമായ ഭാഷയില്‍ ഇതിനെ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ പ്രിയങ്ക തന്നെ പശു സംരക്ഷണത്തിന് മുന്നിട്ട് ഇറങ്ങിയപ്പോള്‍ പല കോണ്‍ഗ്രസ് നേതാക്കളും വെട്ടിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: