കല്‍ക്കട്ട: ബിജെപിയില്‍ ചേര്‍ന്ന സിപിഎം എംഎല്‍എ തപസി മണ്ഡലിന്റെ വീടിന്റെ ചിത്രം ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നു.34 കൊല്ലം തുടര്‍ച്ചയായി ഇടതുപക്ഷം ഭരിച്ച് ബംഗാളിന്റെ വികസനം എന്തായിരുന്നു എന്നതിന്റെ പച്ചയായ തെളിവാണ് ആ വീട്.
ഹാല്‍ഡിയ മണ്ഡലത്തില്‍ നിന്നാണ് തപസി മണ്ഡല് ജയിച്ചത്. പട്ടികജാതി വിഭാഗത്തില്‍ പെട്ട തപസി കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. അമിത് ഷാ പങ്കെടുത്ത മിഡ്നാപ്പൂര്‍ റാലിയില്‍ വെച്ചാണ് 10 എം എല്‍ എ മാര്‍ക്കൊപ്പം മണ്ഡല് ബിജെപി അംഗത്വം തേടിയത്. ബംഗാള്‍ നിയമസഭയിലേക്ക് 2016ല്‍ വിജയിച്ച 19 സിപിഎമ്മുകാരില്‍ ഒരാളായിരുന്ന തപസി. ഇവരുടെ വീടിനു നേരെ തൃണമൂല്‍ കോണ്ഗ്രസ്സുകാര് ബോംബെറിഞ്ഞിരുന്നു. പ്രതികരിക്കാന്‍ സിപിഎമ്മിനായില്ല.
താഴെത്തട്ടില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പൂര്‍ണമായും തകര്‍ന്നു. പാവപ്പെട്ടവന് വേണ്ടി നിലനില്ക്കാന് ബാക്കിയുള്ളവര്‍ തയാറുമല്ല. ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്തും കമ്യൂണിസ്റ്റ് പാര്‍ട്ടിയോടൊപ്പം നിന്ന തപസി മനസു മടുത്താണ് ബിജെപിയിലേയ്ക്കെത്തിയതത്.
34 കൊല്ലം തുടര്‍ച്ചയായി ഭരിച്ച, ഇടതുപക്ഷത്തിനു ഒന്‍പത് കൊല്ലം മുമ്പ് നിയമസഭയില്‍ 233 അംഗങ്ങള്‍ ഉണ്ടായിരുന്നു. സിംഗൂരിലെയും നന്ദിഗ്രാമിലെയും കര്‍ഷകരെ സിപിഎം പ്രവര്‍ത്തകര്‍ കൂട്ടക്കൊല ചെയ്തതോടെ ബംഗാളിന്റെ രാഷ്ട്രീയ ചിത്രം മാറിയത്.
2019ല്‍ സിപിഎമ്മിന്റെ ഹേമ്താബാദ് എംഎല്‍എ ആയിരുന്ന ദേബേന്ദ്ര നാഥ് റോയ് ആണ് ആദ്യം ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എ. അദ്ദേഹത്തെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി.കര്‍ഷക നേതാവായ മുന്‍ സിപിഎം എംഎല്‍എ. അംഗദ് ബോരി രണ്ടുമാസം മുന്‍പ് ബിജെപിയില്‍ ചേര്‍ന്നു. മൂന്നുവട്ടം ബങ്കുരായിലെ ജനപ്രതിനിധിയായിരുന്നു അദ്ദേഹം.
സിപിഎം എംപി ആയിരുന്ന ജ്യോതിര്‍മയി സിക്ദര്‍ ഈ ജൂണിലാണ് ബിജെപിയില്‍ ചേര്‍ന്നത്. രാജീവ്ഗാന്ധി ഖേല്‍ രത്ന ജേതാവ് കൂടിയാണ് അവര്‍.
മിഡ്നാപൂരില്‍ നിന്നുള്ള സിപിഎം മുന്‍ എംഎല്‍എ സ്വദേശ് നായക് ഉള്‍പ്പെടെ ആയിരത്തോളം പേരാണ് കഴിഞ്ഞ മാസം ബിജെപിയില്‍ ചേര്‍ന്നത്.
സൗത്ത് 24 പനഗരസില്‍ നിന്നുള്ള മുന്‍ സിപിഎം എം എല്‍ എ നികുഞ്ച പായിക് ഏകദേശം മൂവായിരത്തോളം സിപിഎമ്മുകരുമായിട്ടാണ് ഈ വര്‍ഷമാദ്യം ബിജെപിയിലെത്തിയത്. മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള സിപിഎം നേതാവ് ആയുസ് മൊല്ല ഉള്‍പ്പെടെയുള്ള സീനിയര്‍ നേതാക്കളുമായിട്ടാണ് അദ്ദേഹം ബിജെപി അംഗത്വം എടുത്തത്.
കോണ്‍ഗ്രസുകാര്‍ ബിജെപിയിലെത്തുമ്പോള്‍ സിപിഎം സൈബര്‍ ബുള്ളികള്‍ സ്ഥിരമായി അവരെ കളിയാക്കുന്നത് അവരെ കാശുകൊടുത്തു വാങ്ങുന്നവരാണ് എന്നൊക്കെയാണ്. എന്നാല്‍ കേരളത്തിലുള്‍പ്പെടെ വ്യാപകമായ രീതിയില്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയിലേയ്ക്കെത്തുന്നുണ്ട്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഏറ്റവുമധികം കാലം സിപിഎം അധികാരത്തിലിരുന്ന സംസ്ഥാനമാണ് ബംഗാള്‍. കമ്യൂണിസത്തിന്റെ പരീക്ഷണ ശാല. നിരവധി സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ പത്തൊന്‍പതാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ സാമൂഹ്യനവോത്ഥാനത്തിലൂടെ ഉഴുതുമറിച്ച മണ്ണില്‍ പുതിയ സാമൂഹ്യ പരീക്ഷണവുമായാണ് ഇടതുപക്ഷം അധികാരത്തിലെത്തുന്നത്. അവിടെ നിന്ന് വിവേകനന്ദസ്വാമികളുടെയും ടാഗോറിന്റെയും നേതാജിയുടേയും വിദ്യാസാഗറിന്റെയും ശ്യാംബാബുവിന്റെയും നാട് വീണ്ടും ദേശീയതയിലേയ്ക്ക് ഒഴുകിച്ചേരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: