ന്യൂയോർക് :ലോകത്തിലെ ഏറ്റവും വലിയ വജ്ര കമ്പനികളിലൊന്നിനെ വഞ്ചിക്കാൻ മൾട്ടി ലെയർ സ്കീം വഴി നടത്തിയ 2.6 മില്യൺ ഡോളറിന്റെ തട്ടിപ്പിൽ നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദിക്കെതിരെ ന്യൂയോർക് പ്രോസിക്യൂട്ടർ സൈ വൻസ് കേസ്സെടുത്തു. പത്ത് ലക്ഷം ഡോളർ (7.36 കോടി രൂപ) വിലമതിക്കുന്ന വജ്രം തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
ക്രെഡിറ്റ് നിബന്ധനകൾക്കും മറ്റുമായി ഈ വജ്രങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് നഗരത്തിലെ മാൻഹട്ടൻ ജില്ലയുടെ പ്രോസിക്യൂട്ടറായ വാൻസ് പറവ്യക്തമാക്കുന്നത്. ഈ കുറ്റത്തിന് പരമാവധി 25 വർഷം വരെ തടവ് ലഭിക്കുമെന്നാണ് റിപ്പോർട്ട്.
പഞ്ചാബ് നാഷണൽ ബാങ്ക് ഉൾപ്പെട്ട 13,500 കോടി രൂപ (ഏകദേശം 1.9 ബില്യൺ ഡോളർ) തട്ടിപ്പുമായി ബന്ധപ്പെട്ട് നെഹൽ മോദിയും സിബിഐ അന്വേഷിക്കുന്ന പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: