മുംബൈ: മുംബൈയിലെ ക്ലബില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി പ്രമുഖര്‍ അറസ്റ്റില്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന, ബോളിവുഡ് താരം ഹൃതിക് റോഷന്റെ മുന്‍ ഭാര്യ സുസെയ്ന്‍ ഖാന്, ഗായകന് ഗുരു രണ്‍ധാവ തുടങ്ങിയ പ്രമുഖര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച് സംഘടിപ്പിച്ച ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതിനാണ് 34 പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. തിങ്കളാഴ്ച രാത്രിയാണ് മുംബൈയിലെ ഒരു ക്ലബ്ബില്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ താരത്തെ അറസ്റ്റ് ചെയ്തത്. സമയക്രമം പാലിക്കാതെയും കോവിഡ് ചട്ടങ്ങള്‍ ലംഘിച്ചും നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തതാണ് അറസ്റ്റിന് കാരണമായത്. ഇവര്‍ക്കു പുറമെ ക്ലബ്ബിലെ ഏഴു ജീവനക്കാരെയും പൊലീസ് പിടികൂടി.
ബ്രിട്ടനില്‍ ജനിതക മാറ്റം വന്ന കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍, മുന്‍കരുതലെന്ന നിലയില്‍ മുംബൈ മുന്‍സിപ്പല്‍ കോര്പറേഷന് പ്രദേശങ്ങളില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. ഈ ചട്ടങ്ങള്‍ ലംഘിച്ചതാണ് അറസ്റ്റിനു കാരണമായത്.
ഒന്നര പതിറ്റാണ്ടോളം നീളുന്ന രാജ്യന്തര കരിയറിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് മുപ്പത്തിനാലുകാരനായ റെയ്ന വിരാമമിട്ടത്. 2005ല്‍ ശ്രീലങ്കയ്ക്കെതിരായ ഏകദിനത്തിലൂടെ രാജ്യാന്തര അരങ്ങേറ്റം കുറിക്കുമ്പോള്‍ 19 വയസ് മാത്രമായിരുന്നു റെയ്നയ്ക്ക് പ്രായം. ഇതിനിടെ ഇന്ത്യയ്ക്കായി 18 ടെസ്റ്റുകളിലും 226 ഏകദിനങ്ങളിലും 78 ട്വന്റി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. രാജ്യാന്തര ട്വന്റി20യില്‍ സെഞ്ചുറ നേടിയ ആദ്യ ഇന്ത്യക്കാരനും റെയ്നയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: