ന്യൂദല്‍ഹി: അന്യം നില്ക്കുന്ന വന്യമൃഗങ്ങളെ സംരക്ഷിക്കാനുള്ള പദ്ധതികള്‍ വിജയത്തിലേക്ക്. കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് ഇന്ത്യയിലെ പുള്ളിപ്പുലികളുടെ എണ്ണം 60 ശതമാനം വര്‍ധിച്ചതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചു.
2014ല്‍ രാജ്യത്തൊട്ടാകെ 8000 പുള്ളിപ്പുലികള്‍ മാത്രമാണുണ്ടായിരുന്നത്. 2018 ലെ സര്‍വേയില്‍ 12852 എണ്ണയെയാണ് കണ്ടെത്താന്‍ കഴിഞ്ഞത്. കടുവ, സിംഹം തുടങ്ങിയവയുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ടെന്ന് മന്ത്രി വാര്‍ത്താ ലേഖകരാേട് പറഞ്ഞു.
ക്യാമറ വഴിയാണ് പുള്ളിപ്പുലികളെ കണ്ടെത്തി എണ്ണമെടുത്തത്. ഏറ്റവും കൂടുതല്‍ മധ്യപ്രദേശയിലാണ്, 3421 എണ്ണം. കര്‍ണ്ണാടക(1783) മഹാരാഷ്ട്ര( 1690)എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്, ഒഡീഷ, ഛത്തീസ്ഗഡ്, തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ട മധ്യേന്ത്യയിലെ പൂര്‍വഘട്ടത്തില്‍ 8071 എണ്ണവും കര്‍ണ്ണാടകം, തമിഴ്നാട്, ഗോവ, കേരളം എന്നിവയുള്‍പ്പെട്ട പശ്ചിമ ഘട്ടത്തില്‍ 3387 എണ്ണവും ശിവാലിക്, ഗംഗാ തടങ്ങളിലെ വനങ്ങളിലായി( യുപി, ഉത്തരാഖണ്ഡ്, ബീഹാര്‍) 1253 എണ്ണവും ഉണ്ട്. വടക്കു കിഴക്കന്‍ മലനിരകളില്‍ 141 എണ്ണം മാത്രമേയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: