വിയുഐ 202012/01 എന്നാണ് ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസിന്റെ പേര്. സപ്തംബര്‍ 22ന് കെന്റിലാണ് ഇതിനെ ആദ്യമായി കണ്ടെത്തിയത്. പരീക്ഷണ നിഗമന ശേഷം ഡിസംബര്‍ 14നാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം വന്നത്.
ആദ്യത്തെ വൈറസില്‍ നിന്ന് 14 ജനിതക മാറ്റങ്ങളാണ് ഇവയ്ക്ക് വന്നിട്ടുള്ളത്. വൈറസിലെ കുന്തം പോലെ നില്ക്കുന്ന സ്പൈക്ക് പ്രോട്ടീനിലാണ് ഏഴു മാറ്റങ്ങളും. മനുഷ്യ കോശങ്ങളിലേക്കുള്ള പ്രവേശനം എളുപ്പത്തിലാക്കുന്നത് ഈ പ്രോട്ടീനാണ്.
ഇത് കൂടുതല്‍ മാരകമാണോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ചീഫ് മെഡിക്കല്‍ ഓഫീസല്‍ ക്രിസ് വിറ്റി പറയുന്നു. ഇത് വിദേശത്തു നിന്ന് വന്നതാണെന്നതിനും തെളിവില്ല. അതേസമയം, യുകെയില്‍ നിന്നു തന്നെയാണെന്നതിന് സൂചനകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: