തിരുവനന്തപുരം: ഫാന്‍സി നമ്പറുകളുടെ എണ്ണം വര്‍ധിപ്പിച്ചുള്ള സര്‍ക്കാര്‍ ഉത്തരവിനൊപ്പം ഡ്യൂപ്ലിക്കറ്റ് ഡ്രൈവിംഗ് ലൈസന്‍സിനുള്ള നിരക്ക് ഇരട്ടിയായി കൂട്ടി. അഞ്ഞൂറില്‍നിന്ന് ആയിരമാക്കിയാണ് ഉയര്‍ത്തിയത്. ഇനിമുതല്‍ കാര്‍ഡിനുള്ള തുകയും സര്‍വീസ് നിരക്കും കൂടി ചേര്‍ത്ത് 1260 രൂപ ഡ്യൂപ്ലിക്കറ്റിനായി നല്‍കണം.
കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം കേന്ദ്രസര്‍ക്കാരിനാണ് നിരക്ക് തീരുമാനിക്കാനുള്ള അധികാരമെങ്കിലും ഇത്തരം സേവനങ്ങളുടെ തുക സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം. ലൈസന്‍സ് കയ്യില്‍നിന്ന് നഷ്ടപ്പെടുന്നവരാണ് ഡ്യൂപ്ലിക്കേറ്റിന്റെ ആവശ്യക്കാര്‍. സ്മാര്‍ട് കാര്‍ഡിനുവേണ്ടിയാണ് അപേക്ഷകരുടെ കയ്യില്‍നിന്ന് 200 രൂപ ഈടാക്കുന്നത്.
കേന്ദ്രീകൃത ലൈസന്‍സ് അച്ചടി വിതരണ സംവിധാനത്തിലേക്ക് മാറാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനമെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ലാത്തിനാല് ഇപ്പോഴും ലാമിനേറ്റഡ് കാര്‍ഡാണ് വിതരണം ചെയ്യുന്നത്. അടുത്തവര്‍ഷം തുടക്കത്തില്‍ ലൈസന്‍സ് സ്മാര്‍ട് കാര്‍ഡില്‍ ആകുമെന്നാണ് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: