ന്യൂദല്‍ഹി: അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റില്‍ ബാറ്റിങ് സമ്പൂര്‍ണമായി പരാജയപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യ ടീമില്‍ സമൂല മാറ്റത്തിന് സാധ്യത . വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയേയും യുവ ഓപ്പണര്‍ പൃഥ്വി ഷായേയും ഓസ്‌ട്രേലിയക്കെതിരായ ശേഷിക്കുന്ന ടെസ്റ്റുകളില്‍ നിന്ന് ഒഴിവാക്കിയേക്കും.
സന്നാഹ മത്സരത്തില്‍ തിളങ്ങിയ ഗുഭ്മന്‍ ഗില്‍ , പൃഥി ഷായ്‌ക്ക് പകരം ടീമില്‍ എത്തും. വൃദ്ധിമാന്‍ സാഹയ്‌ക്ക് പകരം യുവതാരം ഋഷഭ് പന്തിന് അവസരം ലഭിക്കും. സന്നാഹ മത്സരത്തില്‍ സെഞ്ചുറിയടിച്ച താരമാണ് ഋഷഭ് പന്ത്.
കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട്് ഇന്ത്യയിലേക്ക് മടങ്ങുന്ന നായകന്‍ കോഹ്‌ലിക്ക് പകരം കെ.എല്‍. രാഹുല്‍ ടീമിലെത്തുമെന്നാണ് പ്രതീക്ഷ. അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ സീനിയര്‍ പേസര്‍ മഹുമ്മദ് ഷമി ശേഷിക്കുന്ന ടെസ്റ്റുകളില്‍ കളിക്കാന്‍ സാധ്യതയില്ല. മുഹമ്മദ് ഷമിക്ക് പകരം മുഹമ്മദ് സിറാജ് ടീമില്‍ എത്തും.
വിരാട് കോഹ്‌ലിയുടെ അസാന്നിദ്ധ്യത്തില്‍ ഹനുമാ വിഹാരിയെ നാലാം സ്ഥാനത്തോ അഞ്ചാം സ്ഥാനത്തോ കളിപ്പിച്ചേക്കും. കെ.എല്‍. രാഹുലിനെ ആറാം സ്ഥാനത്ത് കളിപ്പിക്കുമെന്നാണ് സൂചന.
ഓസ്്‌ട്രേലിയയില്‍ എത്തിച്ചേര്‍ന്ന രോഹിത് ശര്‍മ കൊറോണ പ്രോട്ടോക്കോള്‍ പ്രകാരം ക്വാറന്റൈനിലാണ്. മൂന്ന്, നാല് ടെസ്റ്റുകളിലാണ് ശര്‍മ കളിക്കുക. രണ്ടാം ടെസ്റ്റ് മെല്‍ബണില്‍ ശനിയാഴ്ച ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: