ലക്നൗ: അടല്‍ ബിഹാരി വാജ്പെയിയുടെ ജന്മവാര്‍ഷികമായ ഡിസംബര്‍ 25ന് യുപിയിലെ കര്‍ഷകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കും. ബിജെപി സംസ്ഥാന ഘടകമാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് 2,500 ഇടങ്ങളില്‍ കര്‍ഷക സംവാദം(കിസാന്‍ സംവാദ്) സംഘടിപ്പിക്കുമെന്നും പാര്‍ട്ടിനേതൃത്വം അറിയിച്ചു. ഇതിനുള്ള തയ്യാറെടുപ്പുകള്‍ ശക്തിപ്പെടുത്തിയെന്ന് ശനിയാഴ്ച ഇറക്കിയ പ്രസ്താവനയില്‍ ബിജെപി വ്യക്തമാക്കി.
സംസ്ഥാനത്തെ വിവിധ പാര്‍ട്ടി നേതാക്കളുമായി ബിജെപി യുപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗും മുതിര്‍ന്ന നേതാവ് രാധാമോഹന്‍ സിംഗും ഇതു സംബന്ധിച്ച് വെര്‍ച്വല്‍ യോഗം നടത്തി. പാവങ്ങളുടെയും കര്‍ഷകരുടെയും ക്ഷേമം ലക്ഷ്യമിട്ടാണ് മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെന്ന് രാധാമോഹന്‍ സിംഗ് പറഞ്ഞു.
മോദി സര്‍ക്കാര്‍ ചെയ്ത ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുന്‍ സാര്ക്കാരുകളെ കാലത്ത് ചെയ്തിരുന്നുവെങ്കില്‍ കര്‍ഷകരുടെ അവസ്ഥ മെച്ചപ്പെടുമായിരുന്നുവെന്ന് പ്രതിപക്ഷത്തെ വിമര്‍ശിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ കാര്‍ഷിക നിയമങ്ങളെപ്പറ്റി പ്രതിപക്ഷ പാര്‍ട്ടികള്‍ കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും രാധാമോഹന്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: