കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പും അന്വേഷണ ഏജന്‍സികളും തമ്മില്‍ ഒരു ബന്ധവുമില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ സംസ്ഥാന സര്‍ക്കാരിന് കേരളത്തിലെ ജനങ്ങള്‍ ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ ജനങ്ങള്‍ നിരാകരിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും കേന്ദ്രമന്ത്രി വി. മുരളീധരന് അറിയിച്ചു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന സര്‍ക്കാരിന് ജനങ്ങള്‍ ക്ലീന്‍ചിറ്റ് നല്‍കിയെന്ന പറയാന്‍ സാധിക്കില്ല. തെരഞ്ഞെടുപ്പ് അടിസ്ഥാനമാക്കിയാണ് ക്ലീന്‍ചിറ്റ് ലഭിച്ചെന്ന് പറയുന്നതെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ നിന്നും ഇറങ്ങി പോകണമായിരുന്നെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി ഇത്തവണ ബിജെപിക്ക് അനുകൂലമാണ്. മുസ്ലിം ലീഗും കോണ്‍ഗ്രസും സിപിഎമ്മിനെ പിന്തുണച്ചു. അതാണ് അവര്‍ക്ക് ഗുണകരമായത്. ലീഗാണ് യുഡഎഫിന്റെ നേതൃത്വമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. കോണ്‍ഗ്രസ് ഇപ്പോള്‍ ശിഥിലമായിക്കൊണ്ടിരിക്കുകയാണ്.
അതേസമയം കോണ്‍ഗ്രസ്സിനെ നിയന്ത്രിക്കുന്ന ശക്തിയായി ലീഗ് മാറിയെന്ന ആരോപണം മുഖ്യമന്ത്രിയുടെ പ്രസ്താവന ഫേസ്ബുക്ക് പോസ്റ്റില്‍ മാത്രം ഒതുങ്ങുമോ ആത്മാര്‍ഥമെങ്കില്‍ സപ്തകക്ഷിപങ്കാളിത്തം മുഖ്യമന്ത്രി തള്ളിപ്പറയണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: