കൊല്ലം: കുരീപ്പുഴ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീട് ആക്രമിച്ച സിപിഎമ്മുകാരനായ പ്രധാന പ്രതി അറസ്റ്റില്‍. മുതിരപ്പറമ്പ് പള്ളിക്ക് മുന്നില്‍ അനധികൃതമായി കശാപ്പുശാല നടത്തുന്ന ഷമീറാണ് പിടിയിലായത്.
ഇയാളുടെ നേതൃത്വത്തിലാണ് വീടുകള്‍ അടിച്ച് തകര്‍ത്തത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഞാറാഴ്ചകളിലടക്കം ഇയാള്‍ അനധികൃതമായി മാടുകളെ എത്തിച്ച് കശാപ്പ് ചെയ്തു ഇറച്ചികച്ചവടം നടത്താറുണ്ട്. കഴിഞ്ഞ ദിവസം ഇതിനായി എത്തിയപ്പോള്‍ പോലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. നിരവധി അക്രമണ കേസിലെ പ്രതിയാണിയാള്‍. വെസ്റ്റ് സിഐ രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: