അഡ്ലെയ്ഡ്: അഡ്ലെയ്ഡില് ഇന്ത്യ തകര്‍ന്നടിഞ്ഞതോടെ ക്യാപ്റ്റന്‍ എന്ന നിലയില്‍ വിരാട് കോഹ്ലി തുടര്‍ച്ചയായ മൂന്നാം ടെസ്റ്റ്്് പരാജയം ഏറ്റുവാങ്ങി. ഇതാദ്യമായാണ് വിരാട് നയിച്ച ഇന്ത്യന്‍ ടീം തുടര്‍ച്ചയായി മൂന്ന്് ടെസ്റ്റുകളില്‍ തോല്‍ക്കുന്നത്.
ഈ വര്‍ഷം ആദ്യം ന്യൂസിലന്‍ഡിനെതിരെ നടന്ന രണ്ട് ടെസ്റ്റിലും വിരാട് കോഹ്ലിയുടെ ഇന്ത്യന്‍ ടീം തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ഇതിന് മുമ്പ് കോഹ്ലി നയിച്ച ഇന്ത്യന്‍ ടീം 2018 ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും തുടര്‍ച്ചയായി രണ്ട് ടെസ്റ്റുകളില്‍ തോറ്റിരുന്നു.
ഈ വര്‍ഷം ഫെബ്രുവരി- മാര്‍ച്ച് മാസങ്ങളിലായി നടന്ന ന്യൂസിലന്‍ഡ് പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ പത്ത് വിക്കറ്റിനും രണ്ടാം ടെസ്റ്റില്‍ ഏഴു വിക്കറ്റിനുമാണ് ഇന്ത്യ തോറ്റത്. അഡ്ലെയ്ഡില് ഇന്നലെ ഇന്ത്യ എട്ട് വിക്കറ്റിനാണ് തോറ്റത്്. 2015 ലാണ് കോഹ്ലി ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: