കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രണ്ടുദിവസത്തെ ബംഗാള്‍ പര്യടനത്തോട് അനുബന്ധിച്ച് മിഡ്നാപൂരില്‍ നടന്ന റാലിയില്‍ ബിജെപിയില്‍ ചേര്‍ന്നത്
ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ വലംകൈയായിരുന്ന മുതിര്‍ന്ന നേതാവ് സുവേന്ദു അധികാരി ഉള്‍പ്പെടെ നിരവധി പേര് ബിജെപിയുടെ ഭാഗമായി.
ഇതില്‍ സിപിഎം എംഎല്‍എയുമുണ്ട്. സംവരണ മണ്ഡലമായ ഹാല്‍ദിയയില്‍നിന്നുള്ള തപസി മൊണ്ടാല്‍.
സിപിഎമ്മില്‍ പ്രവര്‍ത്തിച്ച് മാനസികമായി തളര്‍ന്നുവെന്നും ബിജെപിയില്‍ ചേരുമെന്നും പിന്നോക്ക വിഭാഗക്കാരി കൂടിയായ തപസി വ്യക്തമാക്കിയിരുന്നു. സാധാരണക്കാര്‍ക്കിടയിലേക്ക് സിപിഎം എത്തിച്ചേരുന്നില്ലെന്നും ഈ പാര്‍ട്ടിയില്‍നിന്ന് ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. തുടര്‍ന്നാണ് മിഡ്നാപൂരിലെ റാലിയില്‍ എത്തിഅമിത് ഷായുടെ സാന്നിധ്യത്തില്‍ ബിജെപിയുടെ ഭാഗമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: