ദുബായ്: യുഎഇയിലെ പള്ളികളിൽ മഴയ്‌ക്കായി പ്രത്യേക പ്രാർത്ഥനകൾ നടന്നു. പ്രസിഡന്റ് ഷൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആഹ്വാന പ്രകാരം വെള്ളിയാഴ്‌ചയാണ് പ്രത്യേക മഴ പ്രാര്‍ത്ഥന നടന്നത്. ജുമുഅ നമസ്കാരത്തിന് പത്തുമിനിറ്റ് മുന്‍പായി പള്ളികള്‍ കേന്ദ്രീകരിച്ചാണ് പ്രാര്‍ത്ഥനകള്‍ നടന്നത്. അഞ്ചുമിനുട്ടിലധികം നീളാത്ത പ്രാര്‍ത്ഥനയാണിത്.
രാജ്യത്ത് മഴ ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കണമെന്ന് സല്‍മാന്‍ രാജാവ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട പള്ളികളില്‍ ഒരാഴ്‌ച മുന്‍പാണ് വീണ്ടും ആളുകളെ പ്രവേശിപ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന ആരംഭിച്ചത്. 30 ശതമാനം പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: