തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുന്നതിനായി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ നിന്നും പണം വാങ്ങിയതായി പരാതി. ഇടുക്കിയിലെ മൂന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കേയുഡിഎഫിനെ തോല്‍പ്പിക്കാനായി സിപിഎമ്മില്‍ നിന്നും 25 ലക്ഷം രൂപ കൈപ്പറ്റിയെന്നതാണ് പരാതി.
ജില്ലയിലെ കോണ്‍ഗ്രസ്സിന്റെ സ്ഥിരം സീറ്റുകളില്‍ പോലും ദയനീയമായി പരാജയപ്പെട്ട സ്ഥിതിയാണ് ഇത്തവണയുണ്ടായത്. ഹൈറേഞ്ചിലെ മൂന്ന് പ്രമുഖ നേതാക്കള്‍ സിപിഎമ്മുമായി ചേര്‍ന്ന് കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആര്‍എസ്പിയും ഇതു സംബന്ധിച്ച് കെപിസിസിക്ക് പരാതി നല്‍കി.
കഴിഞ്ഞ രണ്ടു പ്രാവശ്യവും മൃഗീയ ഭൂരിപക്ഷത്തില്‍ ജയിച്ച സീറ്റുകളാണ് ഇത്തവണ സിപിഎം നേടിയിരിക്കുന്നത്. ഇതിനു പിന്നില്‍ നേതാക്കളുടെ ഒത്തുകളിയെന്നാണ് ആരോപണം. തൊടുപുഴ നഗരസഭയില്‍ കോണ്‍ഗ്രസിന് ശക്തമായ പ്രാതിനിധ്യമുള്ള സീറ്റുകളില്‍ പോലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെപിസിസി സെക്രട്ടറി റോയി കെ. പൗലോസ്, ഇന്ത്യ ബ്ലോക്ക് പ്രസിഡന്റ് എന്നിവരുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് വിമതരെ ഇറക്കി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: