Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്ഷേത്ര വിമോചനത്തിലേക്ക് നയിക്കുന്ന വിധി

മതേതരത്വത്തിന്റെ മറവില്‍ ഹിന്ദുക്കളെ ചൂഷണം ചെയ്യുകയും, ഇതര മതസ്ഥരെ പ്രീണിപ്പിക്കുകയും ചെയ്യുന്ന നയം സാമാന്യനീതിയുടെ ലംഘനമാണ്. ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ മാത്രം കയ്യടക്കിവച്ചിരിക്കുന്നത് അനുവദിക്കാനാവില്ല. ഇപ്പോഴത്തെ വിധി ക്ഷേത്ര വിമോചനത്തിനുവേണ്ടി പോരാടുന്ന ഹൈന്ദവ സംഘടനകള്‍ക്ക് ആവേശം പകരുന്നതാണ്.

Janmabhumi Online by Janmabhumi Online
Dec 19, 2020, 05:28 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

പ്രളയകാലത്തും കൊവിഡ് കാലത്തുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് 10 കോടി രൂപ നല്‍കിയത് തിരികെ നല്‍കണമെന്ന ഹൈക്കോടതി വിധി ദേവസ്വം ബോര്‍ഡിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിയമവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ നടപടിയെ തുറന്നുകാട്ടിയിരിക്കുകയാണ്. ഗുരുവായൂര്‍ ക്ഷേത്ര സ്വത്തിന്റെ അവകാശി ഗുരുവായൂരപ്പനാണെന്നും, ട്രസ്റ്റി എന്ന നിലയില്‍ സ്വത്ത് സംരക്ഷിക്കല്‍ മാത്രമാണ് ദേവസ്വത്തിന്റെ ചുമതലയെന്നും പറഞ്ഞ ഹൈക്കോടതിയുടെ മൂന്നംഗ ബഞ്ച്,  ഇക്കാര്യത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നു ദേവസ്വം ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും വ്യക്തമാക്കിയിരിക്കുന്നു. എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും പണം നല്‍കുന്നതിനാല്‍ ദേവസ്വത്തിലേത് മതേതര സ്വഭാവമുള്ള പണമാണെന്നും, ഇത് ക്ഷേത്രേതരമായ ആവശ്യങ്ങള്‍ക്ക് നല്‍കുന്നതില്‍ തെറ്റില്ലെന്നുമുള്ള ദേവസ്വത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഭക്തജനങ്ങള്‍ വഴിപാടായി നല്‍കിയ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നു കാണിച്ച് ഹിന്ദു ഐക്യവേദിയും കേരളാ ക്ഷേത്ര സംരക്ഷണ സമിതിയും മറ്റും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് ക്ഷേത്ര വിശ്വാസികള്‍ക്ക് പൊതുവെയും, ഗുരുവായൂരപ്പന്റെ ഭക്തന്മാര്‍ക്ക് പ്രത്യേകിച്ചും സന്തോഷം പകരുന്ന വിധി നീതിപീഠത്തില്‍നിന്ന് ഉണ്ടായിരിക്കുന്നത്.

നിരീശ്വരവാദികള്‍ നയിക്കുന്ന ഒരു സര്‍ക്കാരിന്റെ  നിര്‍ദ്ദേശപ്രകാരമാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഭാഗത്തുനിന്ന് ഹിന്ദുവിരുദ്ധമായ നടപടിയുണ്ടായത്. പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി നല്‍കിയതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഈ ഫണ്ടു വകമാറ്റലിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണയിലിരിക്കുമ്പോഴാണ് വീണ്ടും അഞ്ചുകോടി രൂപ കൂടി കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ദേവസ്വം ബോര്‍ഡില്‍നിന്ന് വകമാറ്റിയ തുക തിരിച്ചടപ്പിച്ച കോടതി ഉത്തരവ് മുന്‍കാലത്തുമുണ്ടായിട്ടുണ്ട്. ഇതൊന്നും മാനിക്കാതെയാണ് രാഷ്‌ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താന്‍ ഭക്തജനങ്ങളുടെ കാണിക്കപ്പണം തോന്നിയപോലെ വിനിയോഗിക്കാന്‍ ദേവസ്വം അധികൃതര്‍ തുനിഞ്ഞത്. യഥാര്‍ത്ഥത്തില്‍ കൊവിഡ് ലോക്ഡൗണിന്റെ മറവില്‍ ദേവസ്വത്തിന്റെ ഒത്താശയോടെ ഭക്തരുടെ പണം പിണറായി സര്‍ക്കാര്‍ കൊള്ളചെയ്യുകയായിരുന്നു. ദേവസ്വം അഡ്മിനിസ്‌ട്രേറ്ററും മൂന്നു അംഗങ്ങളും മാത്രം പങ്കെടുത്ത ഭരണസമിതി യോഗത്തിന്റെ തീരുമാനത്തിന് ഒരു ഗൂഢാലോചനയുടെ സ്വഭാവമാണുണ്ടായിരുന്നത്. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ വ്യാപകമായ വെട്ടിപ്പ് നടന്നതായി ആരോപണമുയരുകയും, ഭരണകക്ഷിയായ സിപിഎമ്മിന്റെ പല നേതാക്കളും കേസില്‍പ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഗുരുവായൂര്‍ ദേവസ്വത്തിന്റെ പണവും സര്‍ക്കാര്‍ കവര്‍ന്നത്.  

പ്രളയ ദുരിതാശ്വാസ നിധിയിലേക്കും കൊവിഡ് പ്രതിരോധത്തിനും മറ്റും ഭക്തജനങ്ങള്‍ പണം നല്‍കുന്നതിനെ ആരും എതിര്‍ക്കുന്നില്ല. അത് സ്വാഗതാര്‍ഹവുമാണ്. എന്നാല്‍ ഭക്തജനങ്ങള്‍ വിശ്വാസപൂര്‍വം ഭഗവാന് സമര്‍പ്പിക്കുന്ന പണം മറ്റാവശ്യങ്ങള്‍ക്കായി നല്‍കുന്നത് ഒരുതരം വഞ്ചനയാണ്. ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്ന് സുപ്രീംകോടതി വിധിപോലും ഉണ്ടായിരിക്കെ ഭക്തജനങ്ങളെ അവഹേളിക്കുന്നതിനും, ഹിന്ദുസമൂഹത്തെ വെല്ലുവിളിക്കുന്നതിനുമാണ് ദേവസ്വം ഫണ്ട് വകമാറ്റിയത്. ക്ഷേത്രങ്ങളിലെ പണം മതേതരമാണെന്നും, ക്ഷേത്രേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും ശഠിക്കുന്ന സര്‍ക്കാര്‍ എന്തുകൊണ്ട് ഈ മാനദണ്ഡം മറ്റ് മതസ്ഥരുടെ ആരാധനാ കേന്ദ്രങ്ങളുടെ കാര്യത്തില്‍ ബാധകമാക്കുന്നില്ല?  മതേതരത്വത്തിന്റെ മറവില്‍ ഹിന്ദുക്കളെ ചൂഷണം ചെയ്യുകയും, ഇതര മതസ്ഥരെ പ്രീണിപ്പിക്കുകയും ചെയ്യുന്ന നയം സാമാന്യനീതിയുടെ ലംഘനമാണ്. ഹിന്ദുക്കളുടെ ആരാധനാലയങ്ങള്‍ മാത്രം കയ്യടക്കിവച്ചിരിക്കുന്നത് അനുവദിക്കാനാവില്ല. ഇപ്പോഴത്തെ വിധി ക്ഷേത്ര വിമോചനത്തിനുവേണ്ടി പോരാടുന്ന ഹൈന്ദവ സംഘടനകള്‍ക്ക് ആവേശം പകരുന്നതാണ്. ബഹുജനപ്രക്ഷോഭങ്ങള്‍ക്കൊപ്പം നിയമപ്പോരാട്ടങ്ങള്‍ കൂടി നടത്തിയാലേ ഈ ലക്ഷ്യം നേടിയെടുക്കാനാവൂ. നീതിബോധമുണ്ടെങ്കില്‍ ഇപ്പോഴത്തെ വിധിയുടെ വെളിച്ചത്തില്‍ ഇടതുമുന്നണി സര്‍ക്കാരും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും ഹിന്ദുസമൂഹത്തോട് മാപ്പ് പറയണം.

Tags: 2020
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

ദല്‍ഹിയില്‍ എംജിഎസ്സിനെ അനുസ്മരിച്ചു

പാകിസ്ഥാന്‍ പറഞ്ഞത് അഞ്ച് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന്, ഏഴ് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന് മാത്യു സാമുവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies