മലപ്പുറം: സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനെന്ന പേരില്‍ ഡോക്ടര്‍മാരില്‍ നിന്നും പണം തട്ടിയെന്ന പരാതിയില്‍ മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റി അധ്യക്ഷന്‍ ഫസല്‍ ഗഫൂറിനെതിരെ കേസെടുത്തു. ഐപിസി 420 വകുപ്പ് പ്രകാരം വഞ്ചനാക്കുറ്റത്തിനാണ് കേസെടുത്തത്. ഡോ.സലീം, ഡോ.നാസര്‍ എന്നിവരുടെ പരാതി പ്രകാരമാണ് നടപടി.
മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റിയുടെ കീഴില്‍ തുടങ്ങുന്ന ആശുപത്രിയില്‍ പങ്കാളികളാക്കാമെന്ന് വാഗ്ദാനം നല്‍കിയതായും ശേഷം കബളിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. പരാതിയിന്മേല് നടപടിയെടുക്കാന്‍ പോലീസ് ആദ്യം വിമുഖത കാണിച്ചുവെങ്കിലും കോടതി വിഷയത്തില്‍ ഇടപെട്ടതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
സൊസൈറ്റിയുടെ പേരിലുള്ള സമ്പാദ്യങ്ങളില്‍ തിരിമറി കാട്ടിയെന്ന് ആരോപിച്ചുകൊണ്ട് സഹപ്രവര്‍ത്തകര്‍ തന്നെ ഫസല്‍ ഗഫൂറിനെതിരെ രംഗത്തുവന്നിരുന്നു. മുസ്ലിം എജുക്കേഷണല്‍ സൊസൈറ്റി ഭാരവാഹികള്‍ ഗഫൂറിനെതിരെ വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തിരുന്നു. വസ്തു വിറ്റ് പണം തട്ടിയതായും ആരോപണം നേരിടുന്ന വ്യക്തിയാണ് ഫസല്‍ ഗഫൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: