ന്യൂദല്‍ഹി : സംസ്ഥാനത്തെ യാക്കോബായ ഓര്‍ത്ത്‌ഡോക്‌സ് സഭാ തര്‍ക്കം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചു. പ്രധാനമന്ത്രി ഇടപെട്ട് പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള.
കേരളത്തില്‍ തര്‍ക്കമുള്ള രണ്ട് സഭാ നേതൃത്വങ്ങള്‍ ഉന്നയിച്ച പരാതി പ്രധാനമന്ത്രിയെ ബോധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് സഹായങ്ങള്‍ ലഭിക്കുന്നതിന് വിവേചനം നേരിടുന്നുണ്ടെന്ന് സഭാ നേതൃത്വം നല്‍കിയ പരാതിയില്‍ പറയുന്നത്.
വിഷയത്തില്‍ ക്രിസ്മസിന് ശേഷം പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രാധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ശ്രീധരന്‍ പിള്ള കൂടിക്കാഴ്ച നടത്തും.
സഭാതര്‍ക്കത്തില്‍ നീതിപൂര്‍വമായ പരിഹാരം ഉണ്ടാവണം. സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടുമെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും യാക്കോബായ സഭയുടെ ജോസഫ് മാര്‍ ഗ്രിഗോറിയോസ് മറുപടി നല്‍കി. നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇടപെടലുകളെ ഓര്‍ത്തഡോക്സ് സഭ സ്വാഗതം ചെയ്യുന്നു. നിയമത്തേയും സുപ്രീം കോടതിയേയും ഓര്‍ത്തഡോക്സ് സഭ ബഹുമാനിക്കുന്നു. സഭാതര്‍ക്കത്തില്‍ ശാശ്വത പരിഹാരം ഉണ്ടാവാനായി നിയമനുസൃതമായ എല്ലാ ഇടപെടലുകളേയും പിന്തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: