കൊല്‍ക്കത്ത : പ്രമുഖ നേതാക്കള്‍ പാര്‍ട്ടിവിട്ടതോടെ തൃണമുല്‍ കോണ്‍ഗ്രസ്സിന്റെ അടിയന്തിര യോഗം വിളിച്ച് മമത ബാനര്‍ജി. സുവേന്ദു അധികാരിയും തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത് പാര്‍ട്ടിയെ പരുങ്ങലില്‍ ആക്കി. ഈ സാഹചര്യത്തിലാണ് മമത നേതാക്കളുടെ അടിയന്തിര യോഗം വിളിച്ചിരിക്കുന്നത്.
മമതയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി പാര്‍ട്ടി നിലപാടിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ബിജെപിയിലേക്ക് എത്തിയത്. സുവേന്ദുവിന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ പാര്ട്ടിവിടുമോയെന്ന ഭയത്താലാണ് യോഗം വിളിച്ചിട്ടുള്ളത്. ഇതില്‍ എല്ലാ മുതിര്‍ന്ന നേതാക്കളോടും പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സുവേന്ദുവിന് പിന്നാലെ ജിതേന്ദ്ര തിവാരി, അഭിജിത് ആചാര്യ, ദിപ്താങ്ശു ചൗധരി എന്നിവരും പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ അഞ്ച് നേതാക്കള്‍ രാജിവെച്ചത് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തില്‍ ആക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: