തൃശൂര്‍: ഭാഗ്യം തുണച്ചാല്‍ തിരുവില്വാമല ഗ്രാമപഞ്ചായത്ത് ഇത്തവണ എന്‍ഡിഎ ഭരിക്കും. 17 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ എന്‍ഡിഎയ്ക്ക് 6 സീറ്റുകളുണ്ട്. എന്‍ഡിഎയ്ക്കൊപ്പം യുഡിഎഫിനും 6 സീറ്റുകള്‍ ലഭിച്ചിട്ടുള്ളതിനാല്‍ ഇവിടെ നറുക്കെടുപ്പിലൂടെയായിരിക്കും ഭരണസാരഥ്യം ആര്‍ക്കെന്ന് തീരുമാനിക്കുക. 2015ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് 3 സീറ്റുകളാണുണ്ടായിരുന്നതെങ്കില് ഇപ്രാവശ്യം ഇരട്ടിയായി വര്‍ദ്ധിപ്പിച്ചാണ് ഭരണത്തിലേറാനൊരുങ്ങുന്നത്.
3-ാം വാര്‍ഡ് കയറംപാറയില്‍ ആര്.രഞ്ജിത്, 4-ാം വാര്‍ഡ് കൂടാരംകുന്നില് സ്മിതാ സുകുമാരന്‍, 9-ാം വാര്‍ഡ് പട്ടിപറമ്പില്‍ ആര്.ഉണ്ണികൃഷ്ണന്, 11-ാം വാര്‍ഡ് പാലയ്ക്കപറമ്പില്‍ എല്‍.ബേബി രജിത, 12-ാം വാര്‍ഡ് എരവതൊടിയില് കെ.പ്രകാശന്, 14-ാം വാര്‍ഡ് മലവട്ടത്തില് കെ.ബാലകൃഷ്ണന് എന്നിവരാണ് വിജയിച്ചത്. രാജീവിന് 51 വോട്ടും സ്മിതയ്ക്ക് 125, ഉണ്ണികൃഷ്ണന് 89, ബേബിയ്ക്ക് 108, പ്രകാശന് 423, ബാലകൃഷ്ണന് 30 വോട്ടും ഭൂരിപക്ഷമുണ്ട്. 6 സീറ്റുകള്‍ നേടിയതിനു പുറമേ 3 വാര്‍ഡുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ രണ്ടാം സ്ഥാനത്തെത്തി. 5, 10, 13 വാര്‍ഡുകളിലാണ് എന്‍ഡിഎ മികച്ച പ്രകടനത്തോടെ രണ്ടാമതെത്തിയത്. എല്‍ഡിഎഫിന് 5 സീറ്റുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: