ശാസ്താംകോട്ട: ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഎം നേതാക്കള്‍ കോണ്‍ഗ്രസിനും തിരിച്ച് കോണ്‍ഗ്രസ് നേതൃത്വം സിപിഎമ്മിനെയും സഹായിച്ചതിന്റെ ഗൂഢാലോചനകള്‍ പുറത്തുവരുന്നു. ബിജെപി കഴിഞ്ഞതവണ അമ്പതുവോട്ടില് താഴെ രണ്ടാംസ്ഥാനത്തു വന്ന പതിനേഴോളം വാര്‍ഡുകളിലാണ് ഇത്തരം വോട്ടുകച്ചവടം നടത്തിയ വിവരം പുറത്തു വന്നത്.
പടിഞ്ഞാറെ കല്ലട പഞ്ചായത്തില്‍ പാര്‍ട്ടി ഏരിയാക്കമ്മിറ്റിയംഗം എന്‍. യശ്പാല്‍ തന്നെയാണ് വോട്ടുകച്ചവടത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചത്. ആദ്യം രഹസ്യമായ പ്രവര്‍ത്തിച്ച അദ്ദേഹം ഒടുവില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ തന്നെ വോട്ടെടുപ്പ് അടുത്തതോടെ പരസ്യമായി രംഗത്തു വന്നു. ഇതോടെ സിപിഎമ്മുകാര്‍ തന്നെ യശ്പാലിനെതിരെ തിരിഞ്ഞു. മറ്റ് പലയിടത്തും കോണ്‍ഗ്രസുകാര്‍ സിപിഎമ്മിനെ സഹായിച്ചതിന്റെ പ്രത്യുപകാരമായി സിപിഎം ജില്ലാ നേതൃത്വം നിര്‍ദേശിച്ചതനുസരിച്ചാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് യശ്പാല്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഐത്തോട്ടുവാ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതറിഞ്ഞ് പ്രകോപിതരായെത്തിയ സിപിഎമ്മുകാര്‍ ഏരിയാ കമ്മിറ്റിയംഗത്തിന്റെ വീട് വളഞ്ഞു. ഉച്ചത്തില്‍ അസഭ്യം പറഞ്ഞും പ്രകടനം നടത്തിയും ഏറെ നേരം പ്രകോപനം സൃഷ്ടിച്ചു. ഏരിയാകമ്മിറ്റി അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ യശ്പാ
ല്‍ ഇത്തവണ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനിച്ചത്. ഇടതുഭരണം നടന്നുവന്ന പഞ്ചായത്തില്‍ പക്ഷേ പാര്‍ട്ടിക്ക് വിജയപ്രതീക്ഷയില്ലായിരുന്നു. പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രാദേശിക രാഷ്ട്രീയം വിട്ട് പോയിരുന്ന ഡിബികോളജ് റിട്ട. പ്രിന്‍സിപ്പാള്‍ ഡോ.സി.ഉണ്ണികൃഷ്ണനെ നണ്ടിര്ത്തിമത്സരിപ്പിച്ചതു പാര്‍ട്ടിക്കുള്ളില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു. യശ്പാലിന് വാര്‍ഡില്‍ മത്സരിക്കണമെന്ന താത്പര്യമുണ്ടായിരുന്നെങ്കിലും പാര്‍ട്ടി ബ്രാഞ്ച് എതിര്‍ത്തു. പകരം എം.എല്‍. ജയമോഹിനിയെ ആണ് നിര്‍ത്തിയത്. പാര്‍ട്ടിയുടെ സുരക്ഷിത സീറ്റായ ഇവിടെ കോണ്‍ഗ്രസിന്റെ ശിവാനന്ദന് വിജയിച്ചു.
പഞ്ചായത്തില്‍ പൊതുവേ വല്ലാതെ കഷ്ടപ്പെട്ടാണ് ഇടതുഭരണം നിലനിര്‍ത്തിയത്. പലയിടത്തും നേരിയ ഭൂരിപക്ഷം. റിബല്ഭീഷണി. ഒരു വാര്‍ഡ് ബിജെപി പിടിച്ചു. പല വാര്‍ഡുകളിലും ഒത്തുകളി കാരണം തുച്ഛമായ വോട്ടിന് ബിജെപി രണ്ടാംസ്ഥാനത്തു പോയി. ഇതെല്ലാമുണ്ടാക്കിയ ഞെട്ടലിലാണ് നേതാവിനെതിരെ അണികള്‍ തിരിഞ്ഞത്. ഇന്നലെ പ്രകടനം നടന്നതിന് പിന്നാലെ യശ്പാല്‍ അനുകൂലികള്‍ സമൂഹമാധ്യമത്തില്‍ അദ്ദേഹത്തിന്റെ ത്യാഗോജ്ജ്വല ജീവിതം വിവരിച്ച് പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: