അഡ്‌ലെയ്ഡ്: ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍മാരായ പൃഥ്വി ഷായും മായങ്ക് അഗര്‍വാളും പുറത്തായ രീതിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌ക്കര്‍. ഇരുവരും ഒരേ പിഴവ് വരുത്തിയാണ് പുറത്തായതെന്ന് ഗാവസ്‌കര്‍ ആരോപിച്ചു.
പാഡിനോട് ചേര്‍ത്ത് ബാറ്റ് പിടിച്ചിരുന്നെങ്കില്‍ ഇവര്‍ പുറത്താകുമായിരുന്നില്ല. ബാറ്റും പാഡും തമ്മിലുള്ള അകലം കൂടിയതാണ് വിനയായത്. ഇവരുടെ ബാറ്റിനും പാഡിനും ഇടയിലൂടെ ഒരു ട്രക്കിന് കടന്നുപോകാനുള്ള ഇടം ഉണ്ടായിരുന്നെന്ന് ഗാവസ്‌കര്‍ കളിയാക്കി.
ബാറ്റ് കഴിയാവുന്നത്ര പാഡിനോട് ചേര്‍ത്തു പിടിക്കണം. ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ബാറ്റിങ്ങിന്റെ വേഗം കുറയ്‌ക്കണം. ആത്മവിശ്വാസം കൈവന്നുകഴിഞ്ഞാല്‍ ഇഷ്ടമുള്ള ഷോട്ടുകള്‍ കളിക്കാമെന്നും ഗാവസ്‌കര്‍ പറഞ്ഞു.
പൃഥ്വി ഷാ നേരിട്ട രണ്ടാം പന്തില്‍ തന്നെ പുറത്തായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്. പതിനേഴ് റണ്‍സ് എടുത്ത മായങ്ക് അഗര്‍വാഌം ക്ലീന്‍ ബൗള്‍ഡായി. പാറ്റ് കമ്മിന്‍സാണ് അഗര്‍വാളിന്റെ കുറ്റി തെറിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: