അഡ്ലെയ്ഡ്: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് മെറ്റാരു റെക്കോഡ് കൂടി. അഡ്ലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ 74 റണ്‍സ് കുറിച്ചതോടെ ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനായി. മുന്‍ നായകന് മന്‍സൂര്‍ അലി ഖാന് പട്ടൗഡിയുടെ 51 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് മറികടന്നത്.
ഓസ്ട്രേലിയക്കെതിരെ പതിനൊന്ന് ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച പട്ടൗഡി ഒരു സെഞ്ചുറിയും എട്ട് അര്‍ധ സെഞ്ചുറിയും അടക്കം 829 റണ്‍സ് നേടിയിട്ടുണ്ട്. അഡ്ലെയ്ഡില് 74 റണ്‍സ് എടുത്തതോടെ വിരാട് കോഹ്ലിക്ക് ക്യാപ്റ്റനെന്ന നിലയില്‍ ഓസ്ട്രേലിയക്കെതിരെ പത്ത് ടെസ്റ്റില്‍ 851 റണ്‍സായി. പത്ത് മത്സരങ്ങളില്‍ നാല് സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: