Thursday, May 8, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇനി വികസന രാഷ്‌ട്രീയത്തെ വരവേല്‍ക്കാം

പഞ്ചായത്തീ രാജ് സംവിധാനം നമ്മുടെ രാജ്യത്ത് നടപ്പായിട്ട് പതിറ്റാണ്ടുകളായി. പക്ഷേ അത് എന്തിനു വേണ്ടി കൊണ്ടുവന്നുവെന്നോ, എന്താണ് അതിന്റെ അന്തഃസത്തയെന്നോ മനസ്സിലാകാത്ത സ്ഥിതി രാഷ്‌ട്രീയ-ഭരണ നേതൃത്വത്തിലുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നയിക്കുന്നവര്‍ തീര്‍ച്ചയായും ഇത് മനസ്സിലാക്കിയിരിക്കണം

Janmabhumi Online by Janmabhumi Online
Dec 18, 2020, 05:04 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

വികസനത്തില്‍ രാഷ്‌ട്രീയം പാടില്ലെന്ന നിലപാട് സ്ഥാനത്തും അസ്ഥാനത്തും ആവര്‍ത്തിക്കുന്നവരാണ് രാഷ്‌ട്രീയ പാര്‍ട്ടികളെങ്കിലും അപൂര്‍വമായി മാത്രമേ ഇത് പ്രാവര്‍ത്തികമാകാറുള്ളൂ. വികസന പ്രവര്‍ത്തനങ്ങളെ രാഷ്‌ട്രീയ പ്രേരിതമായി എതിര്‍ക്കുന്നവരെയും, വിധ്വംസകമായ രാഷ്‌ട്രീയത്തിന് വികസനത്തെ മറയാക്കുന്നവരെയും കാണാം. വീറും വാശിയും നിറഞ്ഞുനിന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ ആവശ്യമുള്ളതും അല്ലാത്തതുമായ നിരവധി കാര്യങ്ങള്‍ പ്രചാരണ വിഷയമായെങ്കിലും വികസനത്തെക്കുറിച്ചുമാത്രം ശരിയായ ചര്‍ച്ച നടന്നില്ല. മുന്നണികള്‍ പ്രകടന പത്രികകള്‍ പുറത്തിറക്കിയെങ്കിലും പ്രചാരണരംഗത്തേക്ക് അവ കടന്നുവന്നതേയില്ല. ഇത് പുതിയ കാര്യമല്ല. നിയമസഭാ തെരഞ്ഞെടുപ്പായാലും ലോക്‌സഭാ തെരഞ്ഞെടുപ്പായാലും ഇതാണ് പൊതുരീതി. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണെങ്കിലും പ്രാദേശിക വികസന പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയല്ല  ബഹുഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും വോട്ടുപിടിച്ചത്. ഓരോയിടങ്ങളിലും സാധാരണ ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നതാണ് ഏറ്റവും അഭികാമ്യമായ രീതി. ഇങ്ങനെ സംഭവിക്കാതിരിക്കുന്നതിന് കാരണങ്ങളായി പലതും പറയാമെങ്കിലും ഇവയിലേറെയും ഒഴികഴിവുകളായിരിക്കും.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നിരിക്കുന്നു. ജയിച്ചവരില്‍ ബഹുഭൂരിപക്ഷവും പാര്‍ട്ടി പ്രതിനിധികളാണെങ്കിലും ഇനിയങ്ങോട്ട് ശരിയായ അര്‍ത്ഥത്തില്‍ ജനപ്രതിനിധികളായി പ്രവര്‍ത്തിക്കാന്‍ കഴിയണം. കൊടിയുടെ നിറം നോക്കാതെ പ്രവര്‍ത്തിച്ച് ജനകീയമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമ്പോഴാണ് ഒരു ജനപ്രതിനിധി വിജയിച്ചു എന്നു പറയാനാവുക. ശരിയായ റോഡില്ലാത്തതിനാല്‍, പാലമില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനാവാത്തതും, രോഗികളെ ആശുപത്രികളിലെത്തിക്കാനാവാത്തതുമായ നിരവധി ഗ്രാമങ്ങള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. ശുദ്ധമായ കുടിവെള്ളം ലഭിക്കാത്തയിടങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്. സമ്പൂര്‍ണ സാക്ഷരതയെക്കുറിച്ചും, ഐടി വികസനത്തെക്കുറിച്ചുമൊക്കെ അഭിമാനംകൊള്ളുമ്പോഴും വഴിവിളക്കില്ലാത്ത പൊതുനിരത്തുകള്‍ ധാരാളം. ആകാശം മേല്‍ക്കൂരയാക്കി കിടന്നുറങ്ങേണ്ടിവരുന്ന കുടുംബങ്ങള്‍ ആയിരക്കണക്കിനാണ്. ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ മണ്ണുവാരിത്തിന്ന് വിശപ്പടക്കേണ്ടിവരുന്ന ബാല്യങ്ങള്‍ അട്ടപ്പാടിക്കു പുറത്തുമുണ്ട്. ഈ യാഥാര്‍ത്ഥ്യങ്ങളിലേക്കൊക്കെ കണ്ണുതുറക്കാനും, രാഷ്‌ട്രീയത്തിനതീതമായ കൂട്ടായ്മകളിലൂടെ കഴിയാവുന്നത്ര പരിഹരിക്കാനും കഴിയുമ്പോഴാണ് ജനപ്രതിനിധികള്‍ എന്ന വാക്ക് അന്വര്‍ത്ഥമാവുക.

വികസനത്തിനുള്ള ധാരാളം ഫണ്ടുകള്‍ ഇന്ന് നേരിട്ടെത്തുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ്. ഇവയില്‍ പലതും ലാപ്‌സായി പോകുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. സാമൂഹ്യനീതി എന്നത് സംവരണത്തില്‍ മാത്രം പാലിക്കേണ്ട ഒന്നാണെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. ഇത് മാറണം. സന്തുലിതവും വിവേചനരഹിതവുമായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പുലരുന്നതും സാമൂഹ്യനീതിയാണെന്ന അവബോധം ജനപ്രതിനിധികള്‍ക്കുവേണം. പട്ടികജാതി വികസനത്തിനുള്ള ഫണ്ടുകള്‍ ചെലവഴിക്കാതെ പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുന്ന രീതി പലയിടത്തും കാണാം. പലപ്പോഴും യാതൊരു മുന്‍ഗണനയുമില്ലാതെ തോന്നിയതുപോലെയാണ് ഫണ്ടുകള്‍ വിനിയോഗിക്കുക. കക്ഷി രാഷ്‌ട്രീയ പരിഗണനകളാണ് പലപ്പോഴും ഇതിനു കാരണം. ചെറുതും വലുതുമായ നിര്‍മാണപ്രവൃത്തികള്‍ അഴിമതികള്‍ക്കുള്ള അവസരങ്ങളാക്കി മാറ്റുമ്പോള്‍ വികസനത്തില്‍ വിഷം കലര്‍ത്തുകയാണ് ചെയ്യുന്നത്. സാമാന്യ ജനങ്ങളില്‍ ശരിയായ ആരോഗ്യശീലങ്ങള്‍ വളര്‍ത്തിയെടുത്താല്‍ പകര്‍ച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളും നല്ലൊരളവോളം ഒഴിച്ചുനിര്‍ത്താനാവും. ശാരീരികാരോഗ്യം പോലെ പ്രധാനപ്പെട്ടതാണ് സാമൂഹികാരോഗ്യവും. പഞ്ചായത്തീ രാജ് സംവിധാനം നമ്മുടെ രാജ്യത്ത് നടപ്പായിട്ട് പതിറ്റാണ്ടുകളായി. പക്ഷേ അത് എന്തിനു വേണ്ടി കൊണ്ടുവന്നുവെന്നോ, എന്താണ് അതിന്റെ അന്തഃസത്തയെന്നോ മനസ്സിലാകാത്ത സ്ഥിതി രാഷ്‌ട്രീയ-ഭരണ നേതൃത്വത്തിലുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നയിക്കുന്നവര്‍ തീര്‍ച്ചയായും ഇത് മനസ്സിലാക്കിയിരിക്കണം.  ജനങ്ങളെ സ്വയംപര്യാപ്തരാക്കി നിത്യജീവിതത്തില്‍ ആശാവഹമായ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ ഓരോ ജനപ്രതിനിധിയും ശ്രദ്ധ വയ്‌ക്കണം.

Tags: 2020
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ ശ്രമിച്ചു; അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും കുറ്റം ചുമത്തി

World

2020ലെ തെരഞ്ഞെടുപ്പ് പരാജയം മറികടന്ന് അധികാരം പിടിക്കാന്‍ ശ്രമം; ട്രംപിനെതിരെ കുറ്റം ചുമത്തി

World

ബൈഡന്‍, ഇലോണ്‍ മസ്‌ക് തുടങ്ങിയ 130 പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടിന് നേരെ സൈബര്‍ ആക്രമണം; 24 കാരന് യുഎസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ

India

യുപി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളി കൊല്ലപ്പെട്ടു; മരിച്ചത് സുരേഷ് റെയ്‌നയുടെ ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതി

India

2020 ദല്‍ഹി കലാപത്തില്‍ ആം ആദ്മി നേതാവ് താഹിര്‍ ഹുസൈന്‍ ഹിന്ദുക്കളെ ലാക്കാക്കി ഗൂഢാലോചന നടത്തിയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

ദല്‍ഹിയില്‍ എംജിഎസ്സിനെ അനുസ്മരിച്ചു

പാകിസ്ഥാന്‍ പറഞ്ഞത് അഞ്ച് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന്, ഏഴ് ഇന്ത്യന്‍ വിമാനം വെടിവെച്ചിട്ടെന്ന് മാത്യു സാമുവല്‍

ഇന്ത്യൻ സൈന്യത്തിൽ അഭിമാനം ; കുഞ്ഞ് ജനിച്ചത് ഓപ്പറേഷന്‍ സിന്ദൂര്‍ നടന്ന രാത്രി; കുഞ്ഞിന് ‘സിന്ദൂര്‍’ എന്ന് പേരിട്ട് മാതാപിതാക്കള്‍

പത്താൻകോട്ട് വ്യോമതാവളത്തിൽ പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം ; തിരിച്ചടിച്ച് ഇന്ത്യ

എസ് 400 എന്ന റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയ 400 കിലോമീറ്റര്‍ വരെ അകലെയുള്ള മിസൈലുകളെയും ഡ്രോണുകളെയും പ്രഹരിക്കാന്‍ ശേഷിയുള്ള വ്യോമപ്രതിരോധ മിസൈല്‍ സംവിധാനം. ഇതില്‍ നിന്നും തൊടുക്കുന്ന മിസൈല്‍ 400 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള മിസൈലുകളെ അടിച്ചിടും (ഇടത്ത്)

മോദിയുമായുള്ള ബന്ധത്താല്‍ പുടിന്‍ നല്‍കിയ റഷ്യയുടെ എസ് 400 വ്യോമപ്രതിരോധ സംവിധാനം രക്ഷയായി

എസ്എസ്എല്‍സി പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

വീണ്ടും നിപ, രോഗം സ്ഥിരീകരിച്ചത് വളാഞ്ചേരി സ്വദേശിനിക്ക്

പാകിസ്ഥാന്‍ നടത്തിയ മിസൈല്‍ ആക്രമണം ഇന്ത്യന്‍ സായുധ സേന പരാജയപ്പെടുത്തി, പാക് വെടിവെപ്പില്‍ 16 പേര്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies