കോട്ടയം: പാലാ സീറ്റിനെ ചൊല്ലി ഇടതുപാളയത്തില്‍ തര്‍ക്കം രൂക്ഷം. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി നേതാവ് മാണി സി. കാപ്പന് വീണ്ടും വ്യക്തമാക്കി. പാലായില്‍ എന്‍സിപി മത്സരിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ എല്‍ഡിഎഫിന് വോട്ട് വര്‍ധിപ്പിക്കാനായില്ല. ഇപ്പോഴത്തെ സൂചനകള്‍ ജോസ് കെ. മാണിക്ക് അനുകൂലമല്ലെന്നും മാണി സി. കാപ്പന് പറഞ്ഞു.
കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പത് പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും തനിക്ക് ലഭിച്ച ലീഡ് പോലും ജോസ് കെ. മാണി എല്‍ഡിഎഫിലേക്ക് എത്തിയപ്പോള്‍ ലഭിച്ചിട്ടില്ലെന്നും മാണി സി കാപ്പന് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ടം പൂര്‍ത്തിയായിന് പിന്നാലെ സീറ്റിന്റെ കാര്യത്തില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന് മാണി സി കാപ്പന് പറഞ്ഞിരുന്നു. എന്നാല്‍, പാലായിലെ വിജയത്തിനു പിന്നാലെ നിയമസഭസീറ്റ് തങ്ങളുടേത് ആണെന്നും കേരള കോണ്‍ഗ്രസ് ആകും അവിടെ മത്സരിക്കുക എന്നും ജോസ് കെ. മാണിയും പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: