കാഞ്ഞങ്ങാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയത്തിനു പിന്നാലെ സിപിഎം പരക്കെ അക്രമവും അഴിച്ചു വിട്ടു. രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ബിജെപി ഓഫീസുകള്‍, വീടുകള്‍ക്ക് നേരെ വ്യാപകമായ അക്രമമാണ് നടക്കുന്നത്. പ്രകടനവുമായി പോവുകയായിരുന്ന ഒരു സംഘം സിപിഎം ക്രിമിനലുകള്‍ കാഞ്ഞങ്ങാട് അരയി കാര്‍ത്തികയിലെ ബിജെപി ഓഫീസും അരയി പാലക്കാലിലെ ഓഫീസും പൂര്‍ണമായും അടിച്ചു തകര്‍ത്തു.
ഓഫീസിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരായ സുധീഷ്, സുനില്‍ ബാബു എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ മാവുങ്കാല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിക്കാട്ടെ ഉമാനാഥറാവുവിന്റെ മകള്‍ പ്രസന്ന ടീച്ചറുടെ വീടിന് നേരെയും അക്രമം അഴിച്ചു വിട്ടു. വീടിന്റെ ജനല്‍ ഗ്ലാസുകള്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. നെല്ലിക്കാട് ഏഴാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന മാധവന്റെ വീട്ടിലേക്ക് പടക്കമെറിഞ്ഞു. മാധവന്റെ ഭാര്യ രജിമോള്‍ക്ക് (35) പരിക്കേറ്റു. ഇവരെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പാട്ടി വളപ്പിലെ ഉണ്ണികൃഷ്ണനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. കല്ലേറില്‍ പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2.30 മണിയോടെ സംഘമായത്തിയ സിപിഎം ക്രിമിനലുകളാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. ലക്ഷങ്ങളുടെ നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
പുതിയകോട്ടയില്‍ സിപിഎം പ്രകടനത്തിനിടയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരേ ആക്രമണം. അളറായിയിലെ വിനയ് (18), ഹനീഷ് (21) എന്നിവരെ സാരമായ പരിക്കുകളോടെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആവിക്കരയിലെ ഏകെജി ക്ലബ് പ്രവര്‍ത്തകരായ കിഷോര്‍, നിജില്‍, വിപിന്‍, ഗമ്മു എന്ന വിഷ്ണു, അഖില്‍, ആദി, ബിനീഷ്, ജിത്തു തുടങ്ങിയവരാണ് ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: