കൊച്ചി : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യലിനായി കൊച്ചി എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ അത്യധികം നാടകീയമായി രാവിലെ തന്നെ എത്തുകയായിരുന്നു.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നാല് തവണയാണ് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. കൊറോണ ബാധിതനാണെന്നും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി ഒഴിയുകയായിരുന്നു.
തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ രവീന്ദ്രനെ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് സംഘമെത്തി പരിശോധിക്കുകയും മരുന്ന് കഴിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. രവീന്ദ്രന്റെ ഹര്‍ജിയില്‍ ഇന്ന് വിധി പറയാന്‍ ഇരിക്കേയാണ് ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: