തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് സിബിഐ സംഘം പെരിയയില്‍ എത്തി. ശരത് ലാലിന്റേയും കൃപേഷിന്റെയും ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി അന്വേഷണം നടത്തുന്നതിനായാണ് സിബിഐ സംഘം എത്തിയത്.
കൊലപാതകം നടന്ന സ്ഥലത്തെത്തി അന്വേഷണ സംഘം വിശദമായ പരിശോധന നടത്തി. കല്യോട്ട് കൂരാങ്കര റോഡില്‍ കൊലപാതകത്തിന്റെ പുനഃരാവിഷ്കാരവും നടത്തി. സാക്ഷികളുടേയും നാട്ടുകാരുടേയും എല്ലാം സാന്നിധ്യത്തിലാണ് അന്വേഷണ സംഘം സൂക്ഷ്മമായ വിവര ശേഖരണം നടത്തുന്നത്.
കേസുമായി ബന്ധപ്പെട്ടുള്ള ഫയലുകള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ച് നല്‍കിയിരുന്നില്ല. ഇക്കാര്യം കോടതിയില്‍ ഉള്‍പ്പടെ സിബിഐ അറിയിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് കേസ് ഫയലുകള്‍ കൈമാറിയത്. ഇതിനു പിന്നാലെയാണ് സിബിഐ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരിക്കുന്നത്.
ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം ശരിവെച്ച് സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സിബിഐ കേസ് ഏറ്റെടുക്കുന്നത്. 2019 ഫെബ്രുവരി 17ന് രാത്രിയാണ് കാസര്‍കോട് ജില്ലയിലെ പെരിയയിലെ കണ്ണാടിപ്പാറയില്‍ വെച്ച് കല്യോട്ടെയൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ലാലും കൃപേഷും കൊല്ലപ്പെടുന്നത്. ഒരു കല്യാണ വീട്ടില്‍ നിന്ന് ഇറങ്ങവേയാണ് ഇരുവര്‍ക്കും നേരെ ആക്രമണമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: