തൃശൂര്‍: ജില്ലയില്‍ 268 പേര്‍ക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 252 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 575 പേര് രോഗമുക്തരായി. ഇതോടെ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5629 ആയി. ജില്ലക്കാരായ 126 പേര് മറ്റു ജില്ലകളിലും 3929 പേര് വീടുകളിലും ചികിത്സയിലുണ്ട്. 435 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 177 പേര് ആശുപത്രിയിലും 258 പേര് വീടുകളിലുമാണ്.
3387 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 2740 പേര്‍ക്ക് ആന്റിജെന്‍ പരിശോധനയും, 419 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 228 പേര്‍ക്ക് ട്രുനാറ്റ്, സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ഇതുവരെ കൊവിഡ് സ്ഥീരികരിച്ചത് 65,893 പേര്‍ക്കാണ്. 59,779 പേരെ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. 5,44,649 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: