Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും തോറ്റു

ഈ വിജയത്തോടെ ബെംഗളൂരു അഞ്ചു മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്ത് തന്നെ. അഞ്ചു മത്സരങ്ങളില്‍ രണ്ട് പോയിന്റാണുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2020, 03:00 am IST
in Football

ഫറ്റോര്‍ഡ: ഐഎസ്എല്‍ ഏഴാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ശനിദശ തുടരുന്നു. ആദ്യ വിജയം മോഹിച്ച് അഞ്ചാം മത്സരത്തിനിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ബെംഗളൂരു എഫ്‌സി മുക്കി. ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം തോല്‍വിയാണിത്. ബെംഗളൂരുവിന്റെ രണ്ടാം വിജയവും. ക്ലീറ്റണ്‍ സില്‍വ, ക്രിസ്റ്റിയന്‍ ഒപ്‌സെത്ത്, ദിമാസ് ഡെല്‍ഗാഡോ, സുനില്‍ ഛേത്രി എന്നിവരാണ് ബെംഗളൂരുവിനായി ഗോളുകള്‍ നേടിയത്. ബ്ലാസ്‌റ്റേഴ്‌സിനായി രാഹുല്‍ കെ.പി യും ക്യാപ്റ്റന്‍ വിന്‍സന്റ് ഗോമസും ലക്ഷ്യം കണ്ടു.  

ഈ വിജയത്തോടെ ബെംഗളൂരു അഞ്ചു മത്സരങ്ങളില്‍ ഒമ്പത് പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്ത് തന്നെ. അഞ്ചു മത്സരങ്ങളില്‍ രണ്ട് പോയിന്റാണുള്ളത്.

തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തുകളിച്ചു. പതിനഞ്ചാം മിനിറ്റില്‍ ഗോളിനടുത്തെത്തി. പക്ഷെ ജോര്‍ദാന്‍ മുറെയുടെ ശക്തമായ ഷോട്ട് ബെംഗളൂരു എഫ്‌സി ഗോളി ഗുര്‍പ്രീത് സിങ് സന്ധു തട്ടിയകറ്റി. പതിനേഴാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തി. ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഗാരി ഹൂപ്പറുടെ നീക്കമാണ് ഗോളില്‍ കലാശിച്ചത്. പന്തുമായി കുതിച്ച ഹൂപ്പര്‍ ഒടുവില്‍ കെ.പി. രാഹുലിന് പാസ് നല്‍കി. ഒരു പിഴവും വരുത്താതെ രാഹുല്‍ മികച്ചൊരു ഷോട്ടില്‍ ബംഗളൂരു എഫ്‌സി ഗോളി സന്ധുവിനെ കീഴടക്കി 1-0. ഈ സീസണില്‍ രാഹുലിന്റെ ആദ്യ ഗോളാണിത്.

പന്ത്രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ബെംഗളൂരു എഫ്‌സി ഗോള്‍ മടക്കി. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ താരം ലാല്‍റുവാത്തറയുടെ പിഴവ് മുതലാക്കി ക്ലീറ്റണ്‍ സില്‍വയാണ് സ്‌കോര്‍ ചെയ്തത്. പന്ത് അടിച്ചകറ്റുന്നതില്‍ ലാല്‍റുവാത്തറ പരാജയപ്പെട്ടു. പന്ത് പിടിച്ചെടുത്ത സില്‍വ അനായാസം ഗോള്‍ നേടി. ഇടവേളയ്‌ക്ക് ഇരു ടീമുകളും ഒപ്പത്തിനൊപ്പം (1-1).  

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പെനാല്‍റ്റി നഷ്ടപ്പെടുത്തി. ഛേത്രിയുടെ കിക്ക് നേരെ ബ്ലാസ്‌റ്റേഴ്‌സ് ഗോളിയുടെ കൈകളിലേക്കായിപ്പോയി. ക്രിസ്റ്റിയന്‍ ഒപ്‌സെത്തിനെ ബ്ലാസ്‌റ്റേഴ്‌സ് താരം കൊനെ ഫൗള്‍ ചെയ്തതിനാണ് ബെംഗളൂരുവിന് പെനാല്‍റ്റി ലഭിച്ചത്.

രണ്ട് മിനിറ്റുകള്‍ക്ക് ശേഷം ബെംഗളൂരു ലീഡ് നേടി. മലായളി താരം അഷിഖ് കുരുണിയന്റെ പാസ് മുതലാക്കി ഒപ്‌സെത്താണ് ഗോള്‍ അടിച്ചത് (2-1). മൂന്ന് മിനിറ്റുകള്‍ക്കുള്ള ബെംഗളൂരു മൂന്നാം ഗോളും നേടി. ദിമാസാണ് സ്‌കോര്‍ ചെയ്തത്. (3-1). അറുപത്തിയൊന്നാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം ഗോള്‍ നേടി. ക്യാപ്റ്റന്‍ വിന്‍സന്റ് ഗോമസാണ് ലക്ഷ്യം കണ്ടത് (3-2). അറുപത്തിയഞ്ചാം മിനിറ്റില്‍ സുനില്‍ ഛേത്രി ബെംഗളൂരുവിന്റെ നാലാം ഗോളും നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

New Release

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

Entertainment

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

Entertainment

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

ക്രിസ്തുവിനെ ചുമക്കുന്നവൻ…! ‘പള്ളിച്ചട്ടമ്പി’ ടീസർ പുറത്തിറങ്ങി; വേൾഡ് വൈഡ് റിലീസ് ഏപ്രിൽ 10ന്

നേമത്ത് രണ്ടാമതെത്താന്‍ ഇടതും വലതും; 2014 മുതലുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി ബഹുദൂരം മുന്നിൽ

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.