കോഴിക്കോട്: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്സികള്ക്കെതാരിയ മുഖ്യമന്ത്രിയുടെ പരാമര്‍ശം ഒരു മുഴം മുന്‍പേ എറിയുകയാണോയെന്ന സംശയത്തിനിടയാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. സംസ്ഥാനത്തിന്റെ ഭരണത്തലവനാണ് കേന്ദ്ര ഏജന്‍സികളെ കേരളത്തില്‍ മേയാന്‍ വിടില്ലെന്ന് ഭീഷണിപ്പെടുത്തുന്നത്. നിയമവാഴ്ചയെ മുഖ്യമന്ത്രി തന്നെ നേരിട്ട് വെല്ലുവിളിക്കുന്ന സ്ഥിതിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിനെതിരെ പരാതി പറയുന്നവരുടെ മാനസികാവസ്ഥയെക്കുറിച്ച് ആവര്‍ത്തിച്ച് പറയുന്ന മുഖ്യമന്ത്രിക്ക് കുറ്റവാളികളുടെ മാനസികാവസ്ഥയാണെന്ന് കെ സുരേന്ദ്രന് പറഞ്ഞു. കുറ്റവാളിയുടെ രോദനമാണ് ഇന്നലെ കേട്ടത്. സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ അന്വേഷണം മുഖ്യമന്ത്രിയിലേക്കും മന്ത്രിമാരിലേക്കും സ്പീക്കറിലേക്കും അടക്കം എത്തുമോയെന്ന ഭയമാണ് മുഖ്യമന്ത്രിയെ ഇത്തരം പരാമര്‍ശങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. കുറ്റവാളിയുടെ മാനസികാവസ്ഥയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
കുറ്റവാളിയുടെ ദയനീയമായ രോദനമാണ് ഇന്നലെ കേട്ടത്. മുഖ്യമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ അന്വേഷണത്തിന് എത്തിയതെന്ന് ഇത്രയും ദിവസം പറഞ്ഞു നടന്നിരുന്നവര്‍ ഏജന്‍സികളെ തിരിച്ചുവിളിക്കാന്‍ പ്രധാനമന്ത്രിക്ക് വീണ്ടും കത്തയയ്ക്കുമെന്നാണ് പറയുന്നത്. പരിഹാസ്യമാണ് നടപടിയാണ് മുഖ്യമന്ത്രിയുടേത്. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ആയുധമാക്കാന്‍ കേരളത്തില്‍ ഒരു ശ്രമവും നടന്നിട്ടില്ല. അതിന്റെ ഒരു ആവശ്യവും കേരളത്തിലില്ലെന്നും കെ സുരേന്ദ്രന് വ്യക്തമാക്കി.
സ്വര്ക്കള്ളക്കടത്തു കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ യഥാര്‍ഥത്തില്‍ കേരളത്തില്‍ മേയുന്നത് സംസ്ഥാനത്തെ അന്വേഷണ ഏജന്‍സികളാണ്. കേരള പൊലീസും വിജിലന്‍സും ജയില്‍ വകുപ്പും ജയിലുകളിലും കുറ്റവാളികളെ സംരക്ഷിക്കാനും നിരങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ടുദിവസങ്ങളില്‍ സ്വപ്ന സുരേഷിനെ ജയിലില്‍ ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ചുമതലപ്പെടുത്തിയിരിക്കുന്നത് സിപിഎം ജില്ലാ സെക്രട്ടറിയുടെ ബന്ധുവായിട്ടുള്ള സിപിഎം പൊലീസുകാരനെയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: