തൃശൂര്‍: രാജ്യപുരോഗതിക്ക് വ്യവസായ വളര്‍ച്ചയും കാര്‍ഷിക വളര്‍ച്ചയും അത്യന്തപേക്ഷിതമാണെന്നും അതിനനുസൃതമായ നിയമസംവിധാനങ്ങള്‍ രൂപപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ബിഎംഎസ് ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണന്.
ബിഎംഎസ് ജില്ലാ സമ്മേളനം ഹോട്ടല്‍ എലൈറ്റില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത വ്യവസായങ്ങളുടെ ഈറ്റില്ലമായി അറിയപ്പെട്ടിരുന്ന തൃശൂര്‍ ഇന്ന് വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണ്. കൂടുതല്‍ വ്യവസായങ്ങളും അതുവഴി കൂടുതല്‍ തൊഴില്‍ ലഭ്യതയും ഉറപ്പുവരുത്തുന്നതിന് തൃശൂരില്‍ വ്യവസായ പാര്‍ക്ക് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എ.സി കൃഷ്ണന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.കെ ഉണ്ണികൃഷ്ണന് സംഘടനാ റിപ്പോര്‍ട്ടും കെ.രാമന് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സംസ്ഥാന ഭാരവാഹികളായ ശിവജി സുദര്ശന്, ജി.കെ അജിത്ത് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി രാജീവന് സമാപന പ്രസംഗം നടത്തി. തൃശൂരില്‍ വ്യവസായ പാര്‍ക്ക് നിര്‍മ്മിക്കുക, നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുക, തീരദേശ നിവാസികളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനത്തില്‍ അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി എം.കെ ഉണ്ണികൃഷ്ണന് (പ്രസിഡന്റ്). എ.സി കൃഷ്ണന്, ടി.സി സേതുമാധവന്, കെ.രാമന്, പി.ഗോപിനാഥ്, പി.ആനന്ദന്, ഗോപി കള്ളായി, അഡ്വ. പ്രസേര വാസവന് (വൈസ് പ്രസിഡന്റുമാര്‍). കെ.എന്‍ വിജയന് (സെക്രട്ടറി). സേതു തിരുവെങ്കിടം, സി.കണ്ണന് കെ.വി വിനോദ്,എം.എസ് സുനില്‍, സി.കെ പ്രദീപ്, കെ.ആര് സന്തോഷ്, കെ.ബി ജയശങ്കര്‍, എം.എം. വത്സന്, ദീപ രാജേന്ദ്രന് (ജോയിന്റ് സെക്രട്ടറിമാര്‍). പി.ഡി സുനില്‍കുമാര്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: