ചെട്ടികുളങ്ങര: ഗ്രാമീണ ജനതയുടെ ജീവിത നിലവാരം തന്നെ ഉയര്‍ത്തപ്പെടുവാന്‍ ഉതകുന്ന സേവാഗ്രാമം എന്ന ഗ്രാമകേന്ദ്രങ്ങള്‍ സ്ഥാപിക്കുവാന്‍ ഭരണകര്‍ത്താക്കള്‍ക്ക് മടി. ഇക്കാര്യത്തിലുള്ള 2014ലെ സര്‍ക്കാര്‍ ഉത്തരവ് പഞ്ചായത്ത് ഭരണ കര്‍ത്താക്കള്‍ കണ്ടതായി പോലും നടിക്കുന്നില്ല.
പഞ്ചായത്തിലെ വിവിധ വികസന പദ്ധതിയുടെ വിശദാംശങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുവാനും, അപേക്ഷാ ഫാറങ്ങള്‍ വിതരണം ചെയ്യുവാനും, വിവിധ അപേക്ഷകള്‍ സ്വീകരിക്കുവാനും വാര്‍ഡു തലത്തില്‍ ഗ്രാമകേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നായിരുന്നു 2014ല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവ്. ജനങ്ങള്‍ക്ക് ദൈനംദിന കാര്യങ്ങള്‍ക്ക് പഞ്ചായത്താഫീസില്‍ കയറിയിറങ്ങാതെ അതാതു വാര്‍ഡുകളിലെ നിര്‍ദിഷ്ട ഗ്രാമകേന്ദ്രങ്ങള്‍ വഴി കാര്യങ്ങള്‍ സാധിച്ചെടുക്കാനുള്ള സംവിധാനമാണ് ഇതുകൊണ്ട് വിഭാവനം ചെയ്തിരുന്നത്. ദിവസേന മൂന്ന് മണിക്കൂറെങ്കിലും ഗ്രാമകേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും സ്വന്തം കെട്ടിടമോ വാടക കെട്ടിടമോ ഇതിനായി ഉപയോഗപ്പെടുത്താമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഗ്രാമകേന്ദ്രങ്ങളുടെ നടത്തിപ്പിന് തനത് ഫണ്ടില്‍ നിന്നും പണം ചിലവാക്കുവാനും
സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ എല്ലാം ശരിയാക്കിത്തരാംമെന്നു പറഞ്ഞ് അധികാരത്തിലേറിയ ഇടതു സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുവാന്‍ ചെറുവിരല്‍ പോലുമനക്കിയില്ല. പഞ്ചായത്ത് ഭരണസമിതികള്‍ ഗ്രാമകേന്ദ്രം എന്ന ആശയം അറിഞ്ഞതായിപ്പോലും നടിച്ചില്ല. ഗ്രാമീണ ജനതയ്ക് ഏറെ പ്രയോജനകരമാകുമായിരുന്ന ഗ്രാമകേന്ദ്രങ്ങളാണ് അന്ധമായരാഷ്‌ട്രീയ വിരോധത്തിന്റെ പേരില്‍ ഇല്ലാതാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക