കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയില്‍ ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2015 ല്‍ 81.99 ശതമാനം പോളിംഗ് ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തവണ ഇത് 78.62 ശതമാനമായി താഴ്ന്നു.
അതിരാവിലെ തന്നെ ആളുകള്‍ വോട്ടിനായി എത്തിത്തുടങ്ങിയിരുന്നു. നഗരസഭയില്‍ പ്രത്യേകമായി ആര്‍ക്കാണ് മുന്‍തൂക്കമെന്ന് പ്രവചിക്കുക ഇത്തവണ കഴിയില്ല. വിജയിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ഭൂരിപക്ഷമെ ഇത്തവണ ലഭിക്കുകയുള്ളൂ എന്നാണ് മുന്നണികളുടെ കണക്കുകൂട്ടലുകള്‍. വോട്ടുകള്‍ എണ്ണി കഴിയുമ്പോള്‍ ശക്തമായ രീതിയില്‍ തന്നെ ബിജെപിയുണ്ടാകുമെന്നും നഗരസഭയിലേക്ക് വരുന്ന എന്‍ഡിഎയുടെ പ്രതിനിധികള്‍ നിര്‍ണായക ശക്തികള്‍ ആകുമെന്നും ബിജെപി കണക്കുകൂട്ടുന്നു.
സിപിഎമ്മിനുള്ളിലെ ചേരിപ്പോരും, യുഡിഎഫിലെ വിമത ശല്യവും തങ്ങള്‍ക്ക് അനുകൂലം ആകുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ മുന്നണി. യുഡിഎഫിനെ് അലട്ടുന്നതും വിമത ശല്യമാണ്. ഒരിടത്ത് വിമതന് ജയിക്കാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. യുഡിഎഫ് വിമതര്‍ വോട്ടു പിടിച്ചാല്‍ തങ്ങള്‍ക്കനുകൂലമായി കാര്യങ്ങള്‍ വരും എന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. എന്നാല്‍ നഗരസഭ എല്‍ഡിഎഫിന് കൊടുക്കില്ലെന്നും വന്‍ ഭൂരിപക്ഷത്തോടെ ജയിക്കും എന്നുമാണ് യുഡിഎഫ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: